രഹ്ന ഫാത്തിമയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍
1 min readന്യൂഡല്‍ഹി: ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.
രഹ്ന പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീപ്രവേശനം സംബന്ധിച്ച വിധി വന്നശേഷം താന്‍ ശബരിമലയ്ക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ രഹ്ന സാമൂഹികമാധ്യമത്തില്‍ ചിത്രം പങ്കുവെച്ചിരുന്നു.
ഇത് മതവികാരം വ്രണപ്പെടുത്തിയെന്നുകാട്ടിയുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്. ഹൈക്കോടതി പിന്നീട് ജാമ്യം നല്‍കിയെങ്കിലും മതവികാരം വ്രണപ്പെടുത്തരുതെന്ന നിര്‍ദേശം പാലിച്ചില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.