ആദിവാസികള്‍ സായുധ സമരം നടത്തേണ്ട ഗതികേടില്‍; സി കെ പത്മനാഭന്‍

1 min read

കേരളത്തിലെ ആദിവാസി വിഭാഗം ഭൂമിക്കും വിദ്യാഭ്യാസത്തിനും സംവരണത്തിനും വേണ്ടി ആയുധമെടുത്ത് പോരാടേണ്ടുന്ന അവസ്ഥയാണ് കേരളത്തിലേ തെന്ന് ബി ജെ പി ദേശീയ സമിതിയംഗം. സി.കെ പത്മനാഭന്‍ പറഞ്ഞു. കേരളത്തിലെ ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി തിരിച്ചു കൊടുക്കണമെന്ന നിയമം പാസാക്കി 50 വര്‍ഷമായിട്ടും അതിനു മുകളില്‍ അടയിരിക്കുകയാണ് കേരളത്തിലെ ഇടതു വലതു മുന്നണികള്‍. ആ നിയമം നടപ്പിലാക്കിയാല്‍ കേരളത്തിലെ ആദിവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശനങ്ങള്‍ പരിഹരിക്കപ്പെടും. ഉദ്യോഗ മേഖലയില്‍ സംവരണം മതപരിവര്‍ത്തനം നടത്തിയ ആദിവാസികള്‍ക്ക് കൂടി ലഭിക്കുമ്പോള്‍ യഥാര്‍ത്ഥ മണ്ണിന്റെ മക്കള്‍ വഴിയാധാരമാകുന്നു. കേന്ദ്ര സര്‍ക്കാര്‍ ആദിവാസി ക്ഷേമത്തിന് മുന്‍ഗണന നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അവ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പട്ടിക വര്‍ഗ്ഗ മോര്‍ച്ച നേതൃത്വം കൊടുക്കും. പട്ടിക വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ആദിവാസികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉത്ഘാടന വേളയില്‍ പറഞ്ഞു.മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ മുകുന്ദന്‍ പള്ളിയറ അധ്യക്ഷനായ ചടങ്ങില്‍ വി.വി.രാജേഷ് (BJP തിരുവനന്തപുരം ജില്ലാ പ്രസി.) കെ.കെ സുകുമാരന്‍ കെ പ്രമോദ് കുമാര്‍ സരസ്വതി കമലമ്മ രാഘവന്‍ വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈശ്വര നായിക് കെ. സജേഷ് സി.എ ബാബു സുജന്‍ അട്ടത്തോട്
സുമിത്രന്‍ ശിവദാസന്‍ അനുരാഗ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related posts:

Leave a Reply

Your email address will not be published.