കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുതിയ വിവാദം
1 min readകൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പുതിയ വിവാദം. അഗ്‌നിശമന സേനയുടെ എന്‍ഒസി ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്ന് വിവരം. കഴിഞ്ഞ വര്‍ഷം ആശുപത്രിക്ക് നോട്ടീസ് നല്‍കിയിരുന്നെന്ന് ഏലൂര്‍ ഫയര്‍ സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. ലിഫ്റ്റ് വിവാദമുണ്ടാക്കിയ കെട്ടിടം പ്രവത്തിക്കുന്നതും എന്‍ ഒ സി നേടാതെയാണ്. ചട്ടം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ വകുപ്പാണെന്ന പ്രതികരണമാണ് അഗ്‌നി ശമന സേനയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.