വ്യാജ വാര്‍ത്ത സംപ്രേക്ഷം ചെയ്തതിനെതിരെ കൈരളി ടിവിക്കും, ജോണ്‍ ബ്രിട്ടാസിനും സമന്‍സ് അയച്ചു
1 min readബിജെപിയുടെ പാലക്കാട് ജില്ലാ നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത കൈരളി ടിവിക്കും, ജോണ്‍ ബ്രിട്ടാസിനും സമന്‍സ് അയച്ചു. ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ അഡ്വ. ഇ.കൃഷ്ണദാസ് ബോധിപ്പിച്ച പരാതിയിാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികള്‍ക്ക് സമന്‍സ് അയച്ചത്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വന്ന പണം പാലക്കാട്ടെ ബിജെപി നേതാക്കന്മാര്‍ തൃശ്ശൂര്‍ കൊടകര മോഡല്‍ തട്ടിപ്പിന് സമാനമായി വടക്കാഞ്ചേരിക്ക് അടുത്ത് കൃത്രിമ വാഹന അപകടം ഉണ്ടാക്കി പണം തട്ടാനായിരുന്നു ശ്രമം എന്നതായിരുന്നു വാര്‍ത്ത.
ഈ വ്യാജ വാര്‍ത്തയ്‌ക്കെതിരെയാണ് പാലക്കാട് സി ജെ എം കോടതി മുമ്പാകെ പരാതി ബോധിപ്പിച്ചിരിക്കുന്നത്. പ്രാഥമിക തെളിവെടുപ്പിന് ശേഷം കോടതി സമന്‍സ് അയക്കുവാന്‍ ഉത്തരവിട്ടു.
കൈരളി ടിവി ഉടമയായ മലയാളം കമ്മ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ.ജോണ്‍ ബ്രിട്ടാസ്, ശ്രീ.എന്‍.പി.ചന്ദ്രശേഖരന്‍, റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ എന്നിവരാണ് പ്രതികള്‍. കുറ്റം തെളിഞ്ഞാല്‍ 2 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്നതാണ്.