നയൻതാരയുടെ ആസ്തിയെത്ര?

1 min read

പരസ്യത്തിന് 5 കോടി, സ്വന്തമായി ജെറ്റ്, 200 കോടിയുടെ സ്വത്ത്

ഇന്ത്യൻ സിനിമയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് നയൻതാര. അടുത്ത കാലം വരെ തെന്നിന്ത്യൻ സിനിമകളിൽ മാത്രമാണ് നയൻസ് അഭിനയിച്ചിരുന്നത്. എന്നാൽ ഷാരൂഖ് ഖാൻ നായകനായ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു താരം. അറ്റ്‌ലി സംവിധാനം നിർവഹിച്ച ജവാൻ വമ്പൻ ഹിറ്റിലേക്ക് കടന്നിരിക്കുകയാണ്. ബോക്‌സ് ഓഫീസ് കണക്ക് പ്രകാരം ചിത്രം 1000 കോടി ക്ലബിൽ കടന്നു.

ജവാന്റെ വിജയത്തെ തുടർന്ന് ചിത്രത്തിലെ നായികയായ നയൻതാരയെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. താരത്തിന്റെ പ്രതിഫലവും സ്വത്തുവിവരങ്ങളുമാണ് ആരാധകർ പരതുന്നത്. കണക്കുകൾ കണ്ട് മൂക്കത്ത് വിരൽ വച്ചിരിക്കുകയാണവർ.

200 കോടിയോളം രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്. 50 സെക്കന്റ് ദൈർഘ്യമുള്ള പരസ്യത്തിന് നയൻതാര വാങ്ങുന്ന പ്രതിഫലം 5 കോടി രൂപ. ചില പരസ്യങ്ങൾക്ക് 4 മുതൽ 7 കോടി വരെ വാങ്ങാറുണ്ടത്രേ. നാല് ആഡംബര വീടുകളാണ് നയൻതാരയ്ക്കുള്ളത്. ഇപ്പോൾ ഭർത്താവ് വിഘ്‌നേഷിനൊപ്പം ചെന്നൈയിലെ ഫഌറ്റിലാണ് താമസം. ഈ ഫഌറ്റിന്റെ വില 100 കോടി രൂപയാണ്. സിനിമാ തിയേറ്റർ, സ്വിമ്മിംഗ് പൂൾ, ജിം എന്നീ സൗകര്യങ്ങൾ ഉള്ളതാണ് ഫഌറ്റ്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലും സ്വന്തമായൊരു ഫഌറ്റുണ്ട് താരത്തിന്. ഇതിന് 30 കോടി രൂപ വില വരും. മാസങ്ങൾക്കു മുൻപാണ് മുംബൈയിൽ പുതിയൊരു അപ്പാർട്ട്‌മെന്റ് വാങ്ങിയത്.

ആഡംബര വാഹനങ്ങളോട് വലിയ കമ്പമാണ് നയൻതാരയ്ക്ക്. ബിഎംഡബ്ല്യു, മെഴ്‌സിഡസ് ബെൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് താരത്തിന്റെ ഗാരേജിലുള്ളത്. നയൻതാരയ്ക്ക് സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റുമുണ്ടെന്നാണ് സംസാരം..  

ഒരു ലിപ് പാം കമ്പനിയുടെയും യുഎഇ ആസ്ഥാനമായുള്ള ഒരു ഓയിൽ കമ്പനിയുടെയും ഉടമയാണ് നയൻതാര. സുഹൃത്തിനൊപ്പം ഒരു സ്‌കിൻ കെയർ കമ്പനിയും നടത്തുന്നു. ഭർത്താവ് വിഘ്‌നേഷ് ശിവൻ നടത്തുന്ന റൗഡി പിക്‌ചേഴ്‌സ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പാർട്ട്ണർ കൂടിയാണ് താരം. ഇതിനു മാത്രം 50 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.

Related posts:

Leave a Reply

Your email address will not be published.