ഇ.പി ജയരാജനെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

1 min read

കോഴിക്കോട്: കണ്ണൂരിലെ റിസോര്‍ട്ടിന്റെ മറവില്‍ ഇ.പി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന ആരോപണം കേവലം ഉള്‍പാര്‍ട്ടി പ്രശ്‌നമായി കാണാനാവില്ലെന്ന് കോണ്‍ഗ്രസ് എംപി കെ.മുരളീധരന്‍. ജയരാജനെതിരെ ഉയ!ര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം മന്ത്രിയായിരുന്നപ്പോള്‍ നടന്ന കാര്യങ്ങളെക്കുറിച്ചാണ്. റിസോര്‍ട്ടിനായി മന്ത്രിസ്ഥാനം ഇപി ജയരാജന്‍ ദുരുപയോഗം ചെയ്തു. ഇതേ വരെ ഈ ആരോപണങ്ങള്‍ ഇപി നിഷേധിച്ചിട്ടില്ലെന്നും ഇത്രയും ഗുരുതരമായ വിഷയം പാര്‍ട്ടിയല്ല പരിശോധിക്കേണ്ടതെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. ഭരണതുടര്‍ച്ച അണികളെ വഷളാക്കിയെന്ന കാര്യം മാര്‍കിസ്റ്റ് പാര്‍ട്ടി സമ്മതിച്ചെന്നും അദ്ദേഹം പരിഹസിച്ചു.

പി. ജയരാജന് എതിരായ കള്ളക്കടത്ത് ആരോപണം അദ്ദേഹത്തിന്റെ പാര്‍ട്ടി അന്വേഷിക്കട്ടെ. അധികാര ദുര്‍വിനിയോഗമാണ് ഇപിയുടെ കാര്യത്തില്‍ നടന്നത്. അതില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാനത്തിന് തെറ്റു പറ്റിയെന്നും. അത് അംഗീകരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. കെ.പി.സി.സി പുന:സംഘടന എത്രയും പെട്ടെന്ന് നടക്കും. പുന: സംഘടന വൈകരുത്. ഇത് പ്രയാസം ഉണ്ടാക്കുകയും പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുകയും ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.