ദേവസ്വം ബോര്‍ഡ് തട്ടിപ്പില്‍ പ്രതിക്ക് കൂട്ട് പൊലീസുകാരും

1 min read

തിരുവനന്തപുരം : ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വ്യാജ നിയമ ഉത്തരവ് നല്‍കി സംസ്ഥാനത്ത് നടന്നത് കോടികളുടെ തട്ടിപ്പ്. തൊഴില്‍ തട്ടിപ്പിലെ മുഖ്യപ്രതി വിനീഷിനെ സഹായിക്കാന്‍ പൊലീസുകാരും കൂട്ടുനിന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടത്തി. മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയാണെന്നും ദേവസ്വം റിക്രൂട്ട്‌മെന്‍് ചെയര്‍മാന്‍ അഡ്വ. രാജഗോപാല്‍ പറഞ്ഞു. വിവാദമായതിന് പിന്നാലെ അന്വേഷണത്തിന് എറണാകുളം റെയ്ഞ്ച് ഡിഐജിയെ ഡിജിപി ചുമതലപ്പെടുത്തി.

വന്‍ തട്ടിപ്പാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വ്യാജ രേഖകള്‍ ഉപയോഗിച്ച് നടന്നത്. വൈക്കം ക്ഷേത്രകലാപീഠത്തില്‍ ക്ല!ര്‍ക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്‌മെന്റിന്റെ നിയമന ഉത്തരവുമായി യുവതി ബോര്‍ഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. വ്യാജ നിയമന ഉത്തരവ് ശ്രദ്ധയില്‍പ്പെട്ട ബോര്‍ഡ് ചെയര്‍മാന്‍ രാജഗോപാലന്‍ നായര്‍ മാ!ര്‍ച്ച് 23 ന് ഡിജിപിക്ക് പരാതി നല്‍കി. പക്ഷെ പൊലീസ് അന്വേഷണം ആരംഭിക്കുന്നത് മൂന്നു മാസത്തിന് ശേഷം മാത്രമാണ്.

മാത്രമല്ല തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ മാവേലിക്കര സ്വദേശി വിനീഷിനെതിരെ കേസെടുത്തപ്പോള്‍ മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിവരം ചോര്‍ത്തി നല്‍കി. വിനിഷിനെതിരെ ഇതേവരെ മാവേലിക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതത് 34 കേസുകളാണ്. ആദ്യ കേസിന് ശേഷം വീണ്ടും പരാതികളെത്തിയെങ്കിലും കേസെടുത്തില്ല. വ്യാജ നിയമന ഉത്തരവുമായി കൂടുതല്‍ പേര്‍ എത്തിയപ്പോള്‍ മാത്രമാണ് പൊലീസ് അനങ്ങിയത്. കേസെടുത്ത വിവരം പൊലീസ് തന്നെ ചോര്‍ത്തി നല്‍കിതോടെ വിനീഷ് മുങ്ങി. പിന്നേട് കോടതിയില്‍ കീഴടങ്ങി. രണ്ടരക്കോടിയോടെ തട്ടിപ്പാണ് മാവേലിക്കരയില്‍ കേസില്‍ മാത്രം നടന്നത്.

വിനീഷ് ഉള്‍പ്പെടുന്ന വന്‍ സംഘം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘം തട്ടിപ്പ് നടത്തിയെന്നാണ് വിവരം. വിനീഷ് അടക്കം നാലുപേരാണ് ഇപ്പോള്‍ അറസ്റ്റിലായത്. പൊലീസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് റിക്രൂട്ട്‌മെന്റ് ചെയര്‍മാന്‍ കത്തുനല്‍കി. ദേവസ്വം തട്ടിപ്പ് കേസുകള്‍ കൊച്ചി റെയ്ഞ്ച് ഡിഐജി അന്വേഷിക്കുമെന്ന് ഡിജിപി അറിയിച്ചു. വിവരം ചോര്‍ത്തി നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിതായി ഡിജിപിയുടെ ഓഫീസ് അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.