ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മോടികൂട്ടാന്‍ 65 അടിയുള്ള മാലാഖയെ ഒരുക്കി ജീവമാതാ ദേവാലയം

1 min read

കൊച്ചി: വീണ്ടുമൊരിക്കല്‍ കൂടി ചരിത്രം സൃഷ്ടിക്കുവാനൊരുങ്ങി മട്ടാഞ്ചേരി ജീവമാതാ ദേവാലയം. 65 അടി ഉയരമുള്ള വലിയ മാലാഖയെ നിര്‍മ്മിച്ചാണ് ഈ ക്രിസ്മസ് കാലത്ത് ജീവമാതാ ദേവാലയം വ്യത്യസ്തമാകുന്നത്. കൊച്ചി രൂപതയില്‍ ആദ്യത്തെയും, നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുട്ടുള്ളതും പൈതൃകം പേറുന്നതുമായ മട്ടാഞ്ചേരി പള്ളി 2019 ല്‍ 55 അടി ഉയരമുള്ള ഭീമന്‍ നക്ഷത്രവും, 2021 ല്‍ നക്ഷത്ര പന്തലും നിര്‍മ്മിച്ചത് വാര്‍ത്തയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഈ വര്‍ഷം ബിനാലെയും കാര്‍ണിവെല്ലും ഒരുക്കി ലോക ജനതയെ ഫോര്‍ട്ട് കൊച്ചി സ്വാഗതം ചെയ്യുമ്പോള്‍ അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം എന്ന സന്ദേശവുമായി മട്ടാഞ്ചേരിയിലെ മാലാഖയും സന്ദര്‍ശകരെ ഏവരെയും സ്വീകരിക്കുവാന്‍ ഒരുങ്ങുകയാണ്.

ഒരു മാസത്തിലേറെയായി ആരംഭിച്ച മാലാഖയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാന ഘട്ടങ്ങളിലേക്ക് കടക്കുകയാണ്. ആര്‍ട്ടിസ്റ്റ് മില്‍ട്ടണ്‍ തോമസിന്റെ മേല്‍നോട്ടത്തില്‍ ഇടവക സമൂഹത്തിന്റെ സഹകരണത്തോടെ ദേവാലയ അങ്കണത്തില്‍ സ്ഥാപിക്കപ്പെടുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 7.00 മണിക്ക് നടക്കും. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, മേയര്‍ എം. അനില്‍ കുമാര്‍, എം.എല്‍.എ. കെ.ജെ മാക്‌സി തുടങ്ങിയ വിശിഷ്ട അതിഥികള്‍ പങ്കെടുക്കും. നിര്‍മ്മാണങ്ങള്‍ക്ക് ഇടവക വികാരി മോണ്‍. ആന്റണി തച്ചാറ, ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പില്‍, കണ്‍വീനര്‍ ജോസഫ് പ്രവീണ്‍, സെക്രട്ടറി പെക്‌സണ്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കും

Related posts:

Leave a Reply

Your email address will not be published.