ജെറ്റ് എയര്‍വേസിന്റെ ‘ടേക്ക് ഓഫ്’ വൈകും; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു
1 min readജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകും. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ജെറ്റ് എയര്‍വേയ്സ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട ഒക്ടോബറിലേക്ക് മാറ്റി. എന്നാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇനിയും വൈകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ജെറ്റ് എയര്‍വേസിന്റെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളം 50 ശതമാനം വരെ വെട്ടിക്കുറയ്ക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
താല്കാലിക ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കുമെങ്കിലും ആരെയും പിരിച്ചു വിടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഏകദേശം 250 ജീവനക്കാരാണ് നിലവില്‍ എയര്‍ലൈനിലുള്ളത്. ശമ്പളം വെട്ടിച്ചുരുക്കുന്ന നടപടി ആരംഭിച്ചതും റിപ്പോര്‍ട്ടുണ്ട്.
ഒരു കാലഘട്ടത്തില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയമായ എയര്‍ലൈനുകളില്‍ ഒന്നായിരുന്ന ജെറ്റ് എയര്‍വേസ്. കടക്കെണിയിലായ ജെറ്റ് എയര്‍വേസ് 2019 ല്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. നരേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയര്‍വെയ്സ് ഏറ്റെടുക്കാനായി എത്തിഹാദ് ഉള്‍പ്പടെയുള്ള വിദേശ എയര്‍വേയ്സുകള്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കടം കയറിയ കമ്പനി ഏറ്റെടുക്കാന്‍ ഒടുവില്‍ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കല്റോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ജലാന്റെ കമ്പനിയും കല്റോക്കും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യമാണ് ജെറ്റ് എയര്‍വേസിനെ ഇനി നയിക്കുക. രുപത്തിയൊമ്പതാം ജന്മദിനത്തിലാണ് ജെറ്റ് എയര്‍വെയ്സിന്റെ ആദ്യ പരീക്ഷണ പറക്കല്‍ നടന്നത്. ഇരുപത് വിമാനങ്ങള്‍ ഉപയോഗിച്ചാവും ജെറ്റ് എയര്‍വേയ്സിന്റെ രണ്ടാം വരവിന്റെ തുടക്കം എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വാടകയ്ക്ക് നല്കിയ വിമാനങ്ങള്‍ ജെറ്റ് ഏയര്‍വേയ്സ് ഇതിനായി തിരിച്ചു വിളിച്ചു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രതീക്ഷിച്ച സമയത്തില്‍ ജെറ്റ് എയര്‍വെയ്സ് പറന്നുയരില്ല