അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാമായിരുന്നവെന്ന് കേന്ദ്രമന്ത്രി

1 min read

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രവനം മന്ത്രി ഭൂപേന്ദര്‍ യാദവ്. എന്നാലത്  സംസ്ഥാനം ഉപയോഗിക്കുന്നില്ലെന്നുംഅതിനാലാണ് തനിക്ക് ഇവിടെ വരേണ്ടിവന്നതെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു കേന്ദ്രമന്ത്രി.  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിളിച്ച് ഇവിടത്തെ സാഹചര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയിരുന്നു. വന്യമൃഗശല്യം കുറയ്ക്കാന്‍ സാദ്ധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്ന് പടമല പനച്ചിയില്‍ അജീഷിന്റെ മക്കളോട് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താനെത്തിയതെന്നും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച കേരള , കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. മൂന്നു സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് വന്യമൃഗ ആക്രമണം ചെറുക്കാന്‍ നടപടിയെടുക്കും.ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷ്, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലില്‍ പോള്‍ എന്നിവരുടെ വീടുകളിലും  കേന്ദ്രമന്ത്രി സന്ദര്‍ശനം നടത്തി.

Related posts:

Leave a Reply

Your email address will not be published.