വാലിബനുവേണ്ടി പകുതി മുടിയും മീശയും വടിച്ച് 2 മാസം ജീവിച്ചെന്ന് ഡാനിഷ് സേഠ്

1 min read

മലൈക്കോട്ടൈ വാലിബനു വേണ്ടി പകുതി വടിച്ച മുടിയും മീശയുമായി രണ്ട് മാസം ജീവിച്ചെന്ന് നടൻ ഡാനിഷ് സേഠ്. ഇതേ ലുക്കിലുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഡാനിഷ് സേഠ് ഇക്കാര്യം വെളിപ്പെടുത്തിയത്.
”മലൈക്കോട്ടൈ വാലിബനുവേണ്ടി പാതി ഷേവ് ചെയ്ത ദിവസങ്ങൾ. 2 മാസമാണ് ഇങ്ങനെ ചെലവഴിച്ചത്. ഭാര്യ അന്യ ആ സമയങ്ങളിൽ നൽകിയ പിന്തുണ വളരെ വലുതായിരുന്നു.” ചിത്രത്തോടൊപ്പം ഡാനിഷ് സേഠ് കുറിച്ചത് ഇങ്ങനെയായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബനിൽ ചമതകൻ എന്ന കഥാപാത്രത്തെയാണ് ഡാനിഷ് സേഠ് അവതരിപ്പിച്ചത്. വാലിബനുമായുള്ള പന്തയത്തിൽ തോറ്റ ചമതകന് തന്റെ പകുതി മുടിയും മീശയും വടിച്ചു കളയേണ്ടി വരുന്നു. തുടർന്ന് പ്രതികാര ദാഹിയായി മാറുകയാണ് ചമതകൻ. ചമതകനു വേണ്ടി സ്വന്തം ശബ്ദം തന്നെയാണ് അദ്ദേഹം നൽകിയത്. കന്നഡ താരമായ ഡാനിഷ് ഹാസ്യ നടനും ടെലിവിഷൻ അവതാരകനും കൂടിയാണ്.

Related posts:

Leave a Reply

Your email address will not be published.