അപ്പോളൊ കോളനി നവീകരണോദ്ഘാടനം ഇന്ന്
1 min read
അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്തിലെ അപ്പോളൊ കോളനിയുടെ നവീകരണ ഉദ്ഘാടനം ഇന്ന് (ജൂലൈ 21) വൈകുന്നേരം 4 മണിക്ക് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് നിര്‍വഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനില്‍ അധ്യക്ഷനാകും. അഞ്ചേക്കറോളം വ്യാപിച്ചു കിടക്കുന്ന അപ്പോളൊ കോളനിയില്‍ 8.5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്.
ശൗചാലയങ്ങളുടെ നിര്‍മ്മാണം, മാലിന്യനിര്‍മാര്‍ജനം, ഭവന നിര്‍മ്മാണവും പുനരുദ്ധാരണവും കുടിവെള്ള പദ്ധതി, റോഡുകളുടെ പുനരുദ്ധാരണം എന്നിവയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.