കക്കാടം പൊയിലില്‍ നിന്ന് മടങ്ങവെ
മിനി ട്രാവലര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

1 min read

കോഴിക്കോട്: കൂമ്പാറയില്‍ ടെമ്പോ ട്രാവലര്‍ മറിഞ്ഞ് പതിനാറ് പേര്‍ക്ക് പരിക്ക്. കോഴിക്കോട് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. പഠന യാത്ര കഴിഞ്ഞ് കക്കാടം പൊയിലില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. ബ്രേക്ക് തകരാറിലായതാണ് അപകട കാരണം. രാവിലെ 8:45 ഓടെയായിരുന്നു അപകടം.

Related posts:

Leave a Reply

Your email address will not be published.