തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ സീരിയല്‍ നടിക്ക് കടിയേറ്റു

1 min read

തിരുവനന്തപുരം: തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടയില്‍ സീരിയല്‍ നടിക്ക് തെരുവ് നായയുടെ കടിയേറ്റു. സീരിയല്‍ നടി തിരുവനന്തപുരം ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരി വീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് തെരുവ് നായ കടിച്ചത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം.

തെരുവ് നായ്ക്കള്‍ക്ക് വീട്ടില്‍ നിന്ന് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്ന പതിവ് ശന്തയ്ക്ക് ഉണ്ട്. അത്തരത്തില്‍ ഇന്നലെ ഉച്ചയോടെ ഭരതന്നൂര്‍ ജംങ്ഷനില്‍ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ആണ് സംഭവം. വലതു കൈക്ക് പരിക്കേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഭരതന്നൂര്‍ മാര്‍ക്കറ്റും ജംങ്ഷ കേന്ദ്രീകരിച്ച് 50ല്‍ കൂടുതല്‍ തെരുവുനായ്ക്കള്‍ ചുറ്റിത്തിരിയുന്നുണ്ട് എന്ന് നാട്ടുകാര്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.