സിപിഎം നേതാവിനെതിരെ പീഡന പരാതിയുമായി സിപിഐ വനിതാ നേതാവ്,

1 min read

കോഴിക്കോട് : കോഴിക്കോട്ട് സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവ് പൊലീസില്‍ പീഡന പരാതി നല്‍കി. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവുമായ കെ പി ബിജുവിനെതിരെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. ഈ മാസം ഒന്നാം തിയ്യതി ചെറുവണ്ണൂരില്‍ വെച്ച് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ചെറുവണ്ണൂര്‍ സ്വദേശിയും പ്രാദേശിക മഹിളാ നേതാവും കൂടിയായ വനിതാ നേതാവിന്റെ പരാതി.

പരാതി സ്വീകരിച്ച മേപ്പയൂര്‍ പൊലീസ് കെപി ബിജുവിനെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാണ് ബിജു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബിജുവിനെതിരെ സിപിഐയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പ്രതികരിക്കാന്‍ സിപിഐ സിപിഎം നേതാക്കളാരും ഇതുവരെയും തയ്യാറായിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.