അയോദ്ധ്യയില്‍ പോയാല്‍ അത് പാര്‍ട്ടി വിരുദ്ധമാകുമോ ?

1 min read

 അയോദ്ധ്യയില്‍ പോയാല്‍ അതെങ്ങിനെ പാര്‍ട്ടി വിരുദ്ധമാകും?  കോണ്‍ഗ്രസില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കപ്പെട്ട ആചാര്യ പ്രമോദ് കൃഷ്ണം ചോദിക്കുന്നു. രാമന്റെ പേര് പറഞ്ഞാല്‍ പാര്‍ട്ടി വിരുദ്ധമാകുമോ. പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുന്നത് പാര്‍ട്ടി വിരുദ്ധമാണോ. തന്നെ പാര്‍ട്ടിയില്‍ നിന്നൊഴിവാക്കിയ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയോടും കെ.സി വേണുഗോപാലിനോടും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.   പ്രിയങ്ക ഗാന്ധിയോട് വളരെ അടുപ്പമുള്ള നേതാവായിരുന്നു കൃഷ്ണം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ലക്‌നോയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.  അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി മോദിയെ പ്രകീര്‍ത്തിച്ച പ്രമോദ് കൃഷ്ണം  
അയോദ്ധ്യയിലെ ചടങ്ങ് ബഹിഷ്‌കരിച്ചതിന്  കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. 

Related posts:

Leave a Reply

Your email address will not be published.