വനം എന്തെന്നറിയാത്ത വനം മന്ത്രി

1 min read

വനം എന്തെന്നറിയാത്ത വനം മന്ത്രിയും സാമ്പത്തിക ശാസ്ത്രം അറിയാത്ത ധനമന്ത്രിയുമാണ് സംസ്്ഥാനത്തിനുള്ളതെന്ന് വിദേശ കാര്യമന്ത്രി വി.മുരളീധരന്‍ കളിയാക്കി. ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാന്‍ കഴിയാത്ത് വനം മന്ത്രിയെ പുറത്താക്കുകയാണ് വേണ്ടത്. നികുതി ദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെ പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ല. കര്‍ണാടക സര്‍ക്കാര്‍ റേഡിയോ കോളര്‍ സംഘടിപ്പിച്ച ആനയായിട്ടും മുന്നറിയിപ്പ് നല്‍കാന്‍ കഴിയാതിരുന്നത് വനം വകുപ്പിന്റെ ഗുരുതരമായ വീഴ്ചയാണ്. കര്‍ണാടക ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവുകൂടിയായ വയനാട് എം.പി ഇവിടെ നടന്നതൊന്നും അറിഞ്ഞുകാണില്ല. മോദി വിരുദ്ധ സമരത്തിന് കേരളകര്‍ണാടക വനം മന്ത്രിമാര്‍ ഡല്‍ഹിയിലെത്തിയിരുന്നു. ഇ്ക്കാര്യത്തില്‍ എന്തെങ്കിലും ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഒരു വിലപ്പെട്ട ജീവന്‍ രക്ഷിക്കാമായിരുന്നു. മോദിക്കെതിരെ സമരം ചെയ്യുന്നതിന് പകരം നാട്ടുകാരുടെ താല്പര്യം സംരക്ഷിക്കുകയായിരുന്നു വനം മന്ത്രി ചെയ്യേണ്ടിയിരുന്നതെന്ന് വി.മുരളീധരന്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.