പാലക്കാട് പാചകവാതക സിലിണ്ടര്‍ അപകടം; കുടുംബത്തിലെ രണ്ടാമത്തെയാളും മരിച്ചു
1 min read
പാലക്കാട്: ചിറ്റപ്പുറം പാചകവാതക സിലിണ്ടര്‍ അപകടത്തില്‍ മരണം രണ്ടായി. പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അബ്ദുള്‍ സമദ് (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. അബ്ദുള്‍ സമദിന്റെ ഭാര്യ സറീന (48) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മകന്‍ സെബിന്‍ (18) ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.