രാഹുല്‍  അപരനെ ഇറക്കിയെന്ന് ഹിമന്ദ

1 min read

  ന്യായയാത്രയ്ക്കായി രാഹുല്‍ അപരനെ ഇറക്കിയതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വാസ് ശര്‍മ്മ ആരോപിച്ചു. ഉടന്‍ തന്നെ അപരന്റെ പേരുവിവരങ്ങളും വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക്  ഉപയോഗിച്ച ബസിന് മുകളില്‍ ഇരിക്കുന്ന രാഹുല്‍ഗാന്ധിയുടെ വാര്ത്താ ചിത്രത്തിലുള്ളത് രാഹുലല്ലെന്നായിരുന്നു ആരോപണം. അപരനെ ഉപയോഗിച്ചാണ് രാഹുല്‍ യാത്ര നടത്തുന്നതെന്നും ഹിമന്ദ ആരോപിച്ചു. ഞാന്‍ വെറുതെ പറയുകയല്ല, അപരന്റെ പേരും എങ്ങനെയാണ് കാര്യങ്ങള്‍ നടത്തിയതെന്നതിനെക്കുറഇച്ചും മറ്റും എല്ലാവിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്നും  ഹിമന്ദ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.