നേതൃസ്ഥാനം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു
1 min read![](https://malayalinewslive.com/wp-content/uploads/2024/01/kc-tyagi-1024x538.jpg)
ഇന്ത്യ സഖ്യത്തിന്റെ നേതൃ സ്ഥാനം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതായി ജെ.ഡിയു ആരോപിച്ചു. നേരത്തെ സി.പി.എം നേതാവ് സീതാറാം യച്ചൂരി ഉള്‍പ്പെടെയുള്ളവര്‍ നിതീഷിനെ കണ്‍വീനറാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് യോഗത്തിലില്ലാതിരുന്ന മമതയോട് കൂടി ആലോചിച്ച് പ്രഖ്യാപിക്കാം എന്നു പറഞ്ഞാണ് നിതീഷിനെ കണ്‍വീനറാക്കാതിരുന്നത്. മുംബയിലെ യോഗത്തില്‍ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാര്തഥി വേണ്ടെന്ന് തീരുമാനിച്ചത് ഏകകണ്ഠമായാണ്. പിന്നീട് നേതൃ സ്ഥാനം തട്ടിയെടുക്കാനാണ് ഗൂഡാലോചനയിലുടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതെന്നാണ് ജെഡിയു നേതാവ് കെ.സി. ത്യാഗി ആരോപിക്കുന്നു. മമതയാണ് ഈ പേര് നിര്‍ദ്ദേശിച്ചത്. സീറ്റ് വിഭജന ചര്‍ച്ചകള്‍ കോണ്‍ഗ്രസ് വെറുതെ നീട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നും ജെ.ഡിയു ആരോപിക്കുന്നു.