സേനയെ പിണറായി അപമാനിക്കുന്നു

1 min read

  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം സി.ആര്‍.പി.എഫിനെതിരായ പിണറായിയുടെ പരാമര്‍ശം  സേനയെ അപമാനിക്കലാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ഭീകരവാദികള്‍ക്കെതിരായ  നീക്കത്തില്‍ നിരവധി സി.ആര്.പി.എഫ് ജവാന്മാര്‍ വീരമൃത്യ വരിച്ചിട്ടുണ്ട്.  മലയാളികളായ എത്രയോ ഭടന്‍മാര്‍ സി.ആര്.പി.എഫിലുണ്ട്. സി.ആര്‍ പി.എഫിനെതിരായ പരാമര്‍ശം നടത്തിയ പിണറായി വിജയന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു. സി.പി.എം നേതാക്കന്മാരുടെ  അഴിമതിയും സ്വജനപക്ഷപാതത്തെയും ഗവര്‍ണര്‍ എതിര്‍ക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ സി.പി.എം തിരിഞ്ഞിരിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.