ഗുരുവായൂര്‍ ക്ഷേത്രത്തിന്റ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്
1 min read
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആസ്തി കണക്കുകള്‍ പുറത്തു വന്നു. വിവിധ ബാങ്കുകളിലായി ആകെ നിക്ഷേപം 1734.04 കോടി രൂപയാണ്. 271.05 ഏക്കര്‍ വസ്തുവകകളും ക്ഷേത്രത്തിനുള്ളതായി കണ്ടെത്തി. ഗുരുവായൂര്‍ ദേവസത്തിന്റെ ആസ്തി ആരാഞ്ഞ് എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്‍കിയ വിവരാവകാശത്തെ തുടര്‍ന്നാണ് ഗുരുവായൂര്‍ ദേവസം ആസ്തി വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ രത്‌നങ്ങളുടെയും സ്വര്‍ണ്ണം വെള്ളി എന്നിവയുടെ വിവരങ്ങള്‍ ദേവസ്വം പുറത്തുവിട്ടിട്ടില്ല. സുരക്ഷ മുന്‍കരുതല്‍ കണക്കാക്കിയാണ് വിവരങ്ങള്‍ പുറത്തുവിടത്തതെന്നും ദേവസ്വം അറിയിച്ചു.