കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട, അരക്കോടിയോളം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി
1 min readകണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അരക്കോടിയോളം രൂപ വരുന്ന സ്വര്‍ണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് 932 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവന് പ്രകാശന്, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.