മമ്മുക്ക സിറന്ത നടികര്‍

1 min read

ഭ്രമയുഗത്തിന്റെ ട്രെയിലര്‍ കണ്ട് അമ്പരന്ന് അന്യഭാഷക്കാര്‍

സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി നായകനാകുന്നു എന്നതു മാത്രമല്ല, ഈ ആകാംക്ഷയ്ക്ക് കാരണം.. സിനിമയുടെ തുടക്കം മുതല്‍ പുറത്തുവിട്ട പോസ്റ്ററുകള്‍ ആകാംക്ഷ വര്‍ധിപ്പിക്കുന്നതാണ്.. ബ്ലാക്ക് & വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം എന്തൊക്കെയോ നിഗൂഢതകള്‍ ഒളിപ്പിച്ചു വയ്ക്കുന്നു എന്ന തോന്നലാണ് പ്രേഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രതിനായക വേഷമാണ് മമ്മൂട്ടിയുടേത് എന്നും പറഞ്ഞുകേള്‍ക്കുന്നു…..
ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുന്നു. ഏവരിലും അമ്പരപ്പുളവാക്കുന്നതാണ് ട്രെയ്‌ലര്‍ .. ട്രെയ്‌ലറിലെ മ്മൂട്ടിയുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്  പ്രേക്ഷകര്‍ .. മലയാളികള്‍ മാത്രമല്ല, അന്യഭാഷക്കാരും അക്കൂട്ടത്തിലുണ്ട്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അഞ്ച് ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ഓരോ ഭാഷയിലും ഭീതിജനകമായ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ തന്റെ ഡബ്ബിങ്ങിലൂടെ മമ്മൂട്ടിക്കു സാധിച്ചിട്ടുമുണ്ട്.

നമ്മുടെ നടന്‍മാര്‍ക്ക് കഴിയാത്തത്. മമ്മുക്ക സിറന്ത നടികര്‍ എന്നാണ് ഒരു തമിഴ് ആരാധകന്‍ കുറിച്ചിരിക്കുന്നത്. ഒരു തമിഴ് നടനും ഇത്ര നന്നായി ഡബ്ബ് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.
ഒരു യഥാര്‍ത്ഥ ഇന്ത്യന്‍ സിനിമ ഇങ്ങനെ ആയിരിക്കണം. യഥാര്‍ത്ഥ സിനിമാ പ്രാക്ടീഷണര്‍മാരെ കണ്ടെത്തുന്നു ദക്ഷിണേന്ത്യ .  മമ്മൂട്ടിയുടെ അസാധ്യപ്രകടനം, ഇതാണ് സിനിമ, ഇതാണ് നടന്‍’, എന്നാണ് പശ്ചിമ ബംഗാളിലെ ഒരു പ്രേക്ഷകന്റെ കുറിപ്പ്.

ഭ്രമയുഗം കന്നഡയില്‍ റിലീസ് ചെയ്യുന്നതിന് അണിയറ പ്രവര്‍ത്തകരോട് നന്ദി പറയുകയാണ് കന്നഡ സിനിമാലോകം.
വളരെ മികവാര്‍ന്ന ഡബ്ബിംഗ്, ബ്ലാക് ആന്‍ഡ് വൈറ്റിലുള്ള ഉള്ള വിഷ്വല്‍ അതിശയിപ്പിക്കുന്നതായി തോന്നുന്നു. എന്നാണ് അവര്‍ പറയുന്നത്.  കന്നഡയിലെ മമ്മൂട്ടി ആരാധകരും സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ്.

മമ്മൂക്കയില്‍ നിന്നുള്ള ഐതിഹാസിക കലാസൃഷ്ടിയാണ് ഭ്രമയുഗം. സാധ്യമായ എല്ലാ വഴികളിലൂടെയും അദ്ദേഹം തന്റെ പ്രായത്തെ പുനര്‍ നിര്‍വചിക്കുകയാണ് എന്ന് കുറിക്കുന്നു തെലുങ്കന്മാര്‍.

ദേശഭേദങ്ങളില്ലാതെ ദക്ഷിണേന്ത്യ മുഴുവന്‍ കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ പകര്‍ന്നാട്ടം കാണാന്‍. ഫെബ്രുവരി 15 ന് തിയേറ്ററുകളിലേക്ക് ജനമൊഴുകും.. തീര്‍ച്ച … അത്തരമൊരു സ്പാര്‍ക്ക് ആണ് ഭ്രമയുഗത്തിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത്..

Related posts:

Leave a Reply

Your email address will not be published.