അച്ഛന്റെയും അമ്മയുടെയും വഴിയേ കുഞ്ഞാറ്റ

1 min read

ഇനി സിനിമയാണ് സ്വപ്‌നം: കുഞ്ഞാറ്റ

മലയാള സിനിമയില്‍ കിരീടം വയ്ക്കാത്ത റാണിയാണ് നടി  ഉര്‍വശി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ഏറ്റവും അര്‍ഹയായ നടി. എട്ടാമത്തെ വയസ്സില്‍ തുടങ്ങിയ അഭിനയജീവിതം 5 ഭാഷകളിലായി ഇന്ന് 700 ഓളം സിനിമകള്‍ പിന്നിട്ടു. താരതമ്യങ്ങള്‍ ഇല്ലാത്ത വേഷ പകര്‍ച്ചകളിലൂടെ, അഭിനയത്തിന്റെ രസഭാവങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അടുത്തിടെയാണ് താരം ഇന്‍സ്റ്റഗ്രാമിലേക്ക് എത്തിയത്. പിന്നാലെ കുടുംബത്തിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ താരം പങ്കുവെക്കാന്‍ തുടങ്ങി. ഉര്‍വശി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുടുംബചിത്രങ്ങല്ലാം തന്നെ വൈറലാണ്.

ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന ഓമനപ്പേരുള്ള തേജാലക്ഷ്മി. അച്ഛനും അമ്മയ്ക്കുമൊപ്പം മാറി മാറിയാണ് കുഞ്ഞാറ്റയുടെ താമസം. ഉര്‍വശി ഏത് പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോയാലും ഇപ്പോള്‍ മകളെയും ഒപ്പം കൂട്ടാറുണ്ട്.

കഴിഞ്ഞ ദിവസം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാന്‍ ഉര്‍വശി എത്തിയപ്പോള്‍ ഒപ്പം മകള്‍ കുഞ്ഞാറ്റയുമുണ്ടായിരുന്നു. അണിഞ്ഞൊരുങ്ങി സുന്ദരിയായി അമ്മയ്‌ക്കൊപ്പം കാറില്‍ ഉദ്ഘാടന വേദിയിലേക്ക് എത്തുന്നതും പരിപാടികള്‍ക്കുശേഷം മടങ്ങിപ്പോകുന്നതുമായ കുഞ്ഞാറ്റയുടെ ദൃശ്യങ്ങള്‍ വൈറലാണ്.

തന്റെ സിനിമാ സ്വപ്നങ്ങളെ കുറിച്ച് കുഞ്ഞാറ്റ അവിടെ വെച്ച് മാധ്യമങ്ങോട് സംസാരിക്കുകയും ചെയ്തിരുന്നു. ‘ഞാന്‍ ഇപ്പോള്‍ കൊച്ചിയിലുണ്ട്. പയ്യെ സിനിമ മോഹങ്ങളൊക്കെയായി ഇരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്‍തുണയുമൊക്കെ വേണം. ഇതുവരെയും ഒന്നും ചെയ്തിട്ടില്ല. ഒന്നും ചെയ്യാന്‍ തുടങ്ങിയിട്ടില്ല. അതിനുള്ള തയ്യാറെടുപ്പുകളിലാണ്. പയ്യെ എന്തെങ്കിലും കിട്ടിയാല്‍ ചെയ്യാനാണ് ആഗ്രഹം. അമ്മയുടെയും അച്ഛന്റെയും പാത അങ്ങനെയാണല്ലോ.’

‘അപ്പോള്‍ അതിലേക്ക് തിരിയാന്‍ തന്നെയാണ് തീരുമാനം. ഉടനെ പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചാല്‍ അതിന് ദൈവം അനുഗ്രഹിക്കട്ടെ എന്നേ പറയാനൊക്കു. മീഡിയ സ്റ്റഡീസ് ആന്‍ഡ് സൈക്കോളജിയാണ് പഠിച്ചത്. കുറച്ചുനാള്‍ ജോലി ചെയ്തു. ഇപ്പോള്‍ സിനിമ മോഹവുമായി നടക്കുന്നു’, എന്നാണ് കുഞ്ഞാറ്റ സിനിമയിലേക്ക് തിരിയാന്‍ താന്‍ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും സ്വാതന്ത്ര്യം പിടിച്ചുവാങ്ങിക്കണമെന്നാണ് ഉര്‍വശി രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകള്‍ കൂടുതലായി കടന്നുവരേണ്ടതുണ്ട്. തുല്യതയ്ക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോര്‍ത്ത് പിടിച്ച് മുന്നേറുകയാണ് വേണ്ടതെന്നും ഉര്‍വശി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.