വിദേശ സര്‍വകലാശാലയില്‍ സിപിഎം പിന്നോട്ട്

1 min read

സംസ്ഥാനത്ത് വിദേശ സര്‍വകലാശാല ക്യാംപസുകള്‍ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ സിപിഎം. ഇടതു നയത്തില്‍ വ്യതിയാനം ഉണ്ടായെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച ചയ്ത ശേഷം മാത്രം തുടര്‍ നടപടി മതിയെന്നാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പിബി വിഷയം പരിഗണിക്കുന്നത്. വിദേശ സര്‍വകലാശാല വിഷയത്തില്‍ സിപിഐ വിയോജിപ്പ് അറിയിച്ചിരുന്നു. നയപരമായി വിയോജിപ്പുണ്ടെന്ന് ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചിരുന്നു. മുന്നണി ചര്‍ച്ച ചെയ്യാതെ നിര്‍ദേംശം നടപ്പിലാക്കരുതെന്നും പറഞ്ഞു. ഇതിനു പിന്നാലെയാണ് തീരുമാനം മരവിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണയായത്.

Related posts:

Leave a Reply

Your email address will not be published.