കോണ്‍ഗ്രസില്‍ ചെലവുചുരുക്കാന്‍ നിര്‍ദേശം

1 min read

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുള്‍പ്പെടെ ബഹുജന പരിപാടികളുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസില്‍ ചെലവുചുരുക്കല്‍ നിര്‍ദേശങ്ങളുമായി എ.ഐ.സി.സി. സെക്രട്ടറിമാര്‍ അത്യാവശ്യത്തിനല്ലാതെ ഔദ്യോഗിക യാത്ര നടത്തരുത്. വിമാനയാത്ര കഴിയുന്നതും ഒഴിവാക്കണം. മാസത്തില്‍ രണ്ടുതവണമാത്രം വിമാനയാത്ര അനുവദിക്കും. എം.പി.മാര്‍ സര്‍ക്കാരനുവദിച്ച സൗകര്യം ഉപയോഗിക്കണം. 1400 കിലോമീറ്റര്‍വരെ തീവണ്ടിയില്‍ യാത്ര ചെയ്യണം. അതിനുമുകളില്‍മാത്രം വിമാനയാത്ര ആവാമെന്നുമാണ് നിര്‍ദേശം.

2020-21 കാലത്ത് പാര്‍ട്ടിക്ക് ലഭിച്ചത് 285.76 കോടി രൂപ മാത്രമായിരുന്നു. മുന്‍വര്‍ഷം ഇത് 682.21 കോടിയും 201819 കാലത്ത് 918.03 കോടിയും ആയിരുന്നു. വരുമാനം കുറഞ്ഞതോടെ എ.ഐ.സി.സി. ആസ്ഥാനത്തടക്കം ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു.

സേവാദളിന്റെ മാസബജറ്റ് രണ്ടരലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷവുമാക്കി. എം.പി.മാര്‍ വര്‍ഷം 50,000 രൂപ ലെവി നല്‍കാനും നേരത്തേ നിര്‍ദേശം നല്‍കി. മാസം 2000 രൂപ വീതം ഓഫീസ് ആവശ്യത്തിന് നല്‍കാനും ആവശ്യപ്പെട്ടു.

Related posts:

Leave a Reply

Your email address will not be published.