കായംകുളത്ത് വന്‍ സ്പിരിറ്റ് വേട്ട; പിടികൂടിയത് 2135 ലിറ്റര്‍
1 min readകായംകുളം * കായംകുളത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 2135 ലിറ്റര്‍ സ്പിരിറ്റ് കായംകുളം എക്‌സൈസ് റേഞ്ച് സംഘം പിടികൂടി. പതിയൂര്‍കാലയില്‍ നിന്നാണ് 61 കന്നാസുകളിലായി വീടിനുള്ളില്‍ സൂക്ഷിച്ച സ്പിരിറ്റ് പിടികൂടിയത്.
സംഭവത്തില്‍ പത്തിയൂര്‍ക്കാല മുറിയില്‍ സജി ഭവനത്തില്‍ സജീവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സജീവിന്റെ സുഹൃത്തും സ്പിരിറ്റ് കടത്തിലെ പങ്കാളിയുമായ സ്റ്റീഫന്‍ വര്‍ഗീസ് ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജയന്‍ സി ബി യുടെയും അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍ ആന്റണിയുടെയും പ്രിവന്റീവ് ഓഫിസര്‍മാരായ ആന്റണി, അന്‍സു പി ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടിച്ചത്.