ചെറുജീവികള്‍ തടസ്സമുണ്ടാക്കി വൈദ്യുതി മുടങ്ങിയത് 39 സെക്കന്റ്

1 min read

പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയില്‍ വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയത് 39സെക്കന്റ് മാത്രം. മൂന്ന് വര്‍ഷം മുമ്പ് വരെ ബെയര്‍ ലൈന്‍ വഴിയാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വൈദ്യുതി എത്തിച്ചത്. എന്നാല്‍ വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് പിന്നീട് ഇന്‍സുലേറ്റഡ് ഹൈ ടെന്‍ഷന്‍, ലോ ടെന്‍ഷന്‍ ലൈനുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതോടെ വന്യജീവികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാകുകയും വൈദ്യുതി തടസം കുറയുകയും ചെയ്തു. കൂടാതെ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തി കണ്ടെത്തുന്ന ലൈനിലെ പ്രശ്‌നങ്ങള്‍ അതാത് സമയം പരിഹരിക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.