ഡോ.ഷഹ്നയുടെ ആത്മഹത്യ; ഡോ. റുവൈസ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കും

1 min read

മെഡിക്കല്‍ കോളേജ് പിജി വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ.എ.ജെ ഷഹ്നയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡോ. റുവൈസ് കുറ്റക്കാരനെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍. റുവൈസിന്റെ വിവാഹ ആലോചനയുമായി വരുന്നത് മാസങ്ങള്‍ക്കു മുന്‍പാണ്..ഒരേ പ്രൊഫഷന്‍ ആയതിനാല്‍ ഇരുവരും തമ്മില്‍ അടുപ്പത്തിലാവുകയായിരുന്നു. വലിയ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്യുന്നത്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്തുതന്നെ എല്ലാ വിദ്യാര്‍ഥികളില്‍നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ട്. ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് രണ്ടു വര്‍ഷമായി സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്. തുടക്കത്തില്‍ എല്ലാ വിദ്യാര്‍ഥികളില്‍നിന്നും ഒരുമിച്ചാണ് വാങ്ങിയത്. ഇപ്പോള്‍ ഓരോ ബാച്ചിന്റെ തുടക്കത്തിലും പ്രിന്‍സിപ്പല്‍ സത്യവാങ്മൂലം വാങ്ങുന്നുണ്ട്. ആരോഗ്യ സര്‍വകലാശാലയുടെ നിലപാടാണിതെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.