ഷമിയുടെ നാട്ടില്‍ യോഗി ക്രിക്കറ്റ് സ്‌റ്റേഡിയം പണിയും

1 min read

ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ നാടായ ഉത്തര്‍പ്രദേശിലെ സഹാസ് പുരിലെ അലി നഗറില്‍ പുതിയ മിനി സ്റ്റേഡിയം വരും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. ജില്ലയുടെ ചുമതലയുള്ള യു.പി മന്ത്രി സഞ്ജയ് സിംഗ് ഗാംഗ്‌വാറും ഇക്കാര്യം ഊന്നിപ്പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥ സംഘത്തിന് ഗ്രാമതലവന്‍ നൂര്‍ ഇ ഷാബാ സ്റ്റേഡിയം ഉണ്ടാക്കേണ്ട സ്ഥലം കാണിച്ചുകൊടുത്തു. സെമിയില്‍ ന്യൂസിലാന്റിനെതിരെ ഷമി നേടിയ ഏഴ് വിക്കറ്റ് ഇന്ത്യയക്ക് ഫൈനലുറപ്പിക്കുന്നതില്‍ നിര്‍ണായകമായിരുന്നു. ഷമിയുടെ കുടുംബം ഈ ഗ്രാമത്തിലാണ് താമസിക്കുന്നത്. ഷമി പതിവായി ഇവിടെയെത്താറുണ്ട്. ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ സത്വരം നടപടിയുണ്ടാകുമെന്നും ഉറപ്പു നല്‍കി.

Related posts:

Leave a Reply

Your email address will not be published.