കോണ്‍ഗ്രസ് അനുഭാവിയെങ്കില്‍ ആംആദ്മിക്ക് വോട്ട് ചെയ്യു, കെജ്രിവാളിന്റെ അഭ്യര്‍ത്ഥന

1 min read

കോണ്‍ഗ്രസ് അനുഭാവിയാണെങ്കില്‍, ഇത്തവണ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് അരവിന്ദ് കെജ്രിവാള്‍. കോണ്‍ഗ്രസിന് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുതെന്നാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് അനുഭാവികളോട് കെജ്രിവാളിന്റെ അഭ്യര്‍ത്ഥന. ഗുജറാത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയില്ലെന്നും അതിനാല്‍ ഇത്തവണ വോട്ട് പാഴാക്കാതെ ആം ആദ്മി പാര്‍ട്ടിക്ക് ചെയ്ത് മാറ്റത്തിന്റെ ഭാഗമാകാനാണ് ദില്ലി മുഖ്യമന്ത്രിയുടെ ആഹ്വാനം.

ഇത്തവണ ഗുജറാത്തില്‍ കോണ്‍ഗ്രസിന് അഞ്ചില്‍ താഴെ സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നും കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് വോട്ട് പാഴാക്കല്‍ മാത്രമാണെന്നും കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നുള്ള അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും ബിജെപിയിലേക്ക് പോകും. അതിനാല്‍ ആംആദ്മിപ്പ് വോട്ട് ചെയ്യണം. ഇത്തവണ ഗുജറാത്തില്‍ ദൈവം ഒരു വലിയ അത്ഭുതം ചെയ്യാന്‍ പോകുകയാണ്. ദൈവഹിതമനുസരിച്ച് ആംആദ്മിക്ക് വോട്ട് ചെയ്ത് ഈ മാറ്റത്തിന്റെ ഭാഗമാകൂവെന്നും കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.

ഗുജറാത്ത് പിടിക്കാന്‍ വലിയ മുന്നൊരുക്കങ്ങളാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്. ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുണ്ടെന്നാണ് അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദം. 182 മണ്ഡലങ്ങളുള്ള ഗുജറാത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 സീറ്റുകളിലേക്കും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ ഇസുദാന്‍ ഗാഡ്!വിയാണ് ഗുജറാത്തിലെ ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

Related posts:

Leave a Reply

Your email address will not be published.