സിനിമ സൂപ്പർ ഹിറ്റാകുമെന്ന് കരുതിയില്ല

1 min read

തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തൻ

ശ്യാം പുഷ്കരന്റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിൽ ആയിരുന്നു നായകൻ. മലയാള സിനിമയെ സംബന്ധിച്ച് കഥ പറയുന്ന രീതിയിൽ പുതിയൊരു പാത തുറന്നു ചിത്രം. മികച്ച സിനിമയെന്ന രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം അക്കൊല്ലത്തെ സംസ്ഥാന – ദേശീയ പുരസ്കാരങ്ങളും നേടി.

എന്നാൽ മഹേഷിന്റെ പ്രതികാരം ചെയ്യുമ്പോൾ തനിക്ക് വലിയ കോൺഫിസൻസൊന്നുമില്ലായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ദിലീഷ് പോത്തൻ. ആദ്യ സിനിമയാണ്. ആളുകൾക്ക് ഇഷ്ടപ്പെടുന്ന ഒരു സാധാരണ സിനിമ ചെയ്യുക – അതു മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. ഒരു 50 ദിവസം തിയറ്ററിൽ ഓടണം എന്നു മാത്രമേ കരുതിയുള്ളൂ. അതാണ് ഇങ്ങനെയായത്.

 ഫിലിം മേക്കർ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ആ കഥയോടും കഥാപാത്രങ്ങളോടുമെല്ലാം ഞങ്ങൾ നീതി പുലർത്താൻ ശ്രമിച്ചിരുന്നു. ആ കഥ നന്നായിത്തന്നെ പറയണം എന്നുണ്ടായിരുന്നു. അത് ഇത്ര വലിയൊരു വിജയമാകും എന്ന് കരുതിയിരുന്നില്ല. ദിലീഷ് പോത്തൻ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.