ഒരു Swimming Pool പ്രണയം

1 min read

റൊമാന്റിക്കായി സ്വിമ്മിങ് പൂളില്‍ അശ്വിനും ദിയയും

വാലന്റൈന്‍സ് ഡെയ്ക്ക് മുന്നോടിയായി കാമുകനൊപ്പം ദിയ ദുബായില്‍ എത്തി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രണയദിനം ദിയയും കാമുകന്‍ അശ്വിനും ദുബായില്‍ ആയിരിക്കും ആഘോഷിക്കുക. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദിയ തന്റെ പ്രണയം പരസ്യപ്പെടുത്തിയത്. ഏറെ നാളുകളായി ദിയയുടെ ഉറ്റ സുഹൃത്തായ അശ്വിന്‍ മോതിരം അണിയിച്ച് പ്രപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങായിരുന്നു. സോഫ്‌റ്റ്വെയര്‍ ഡെവലപ്പറാണ് അശ്വിന്‍ ഗണേഷ്. ദിയയുടെ ബിസിനസില്‍ അടക്കം ഏറ്റവും കൂടുതല്‍ സഹായം ചെയ്ത് കൊടുക്കുന്നത് അശ്വിനാണ്. ദുബായിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായുള്ള ഷോപ്പിങിന്റെ വീഡിയോ ദിയ തന്റെ യുട്യൂബ് ചാനല്‍ വഴി പങ്കിട്ടിരുന്നു. അശ്വിന്‍ ഇതുവരെ ദുബായ് വിസിറ്റ് ചെയ്തിട്ടില്ലെന്നതിനാലാണ് ദിയ അവധി ആഘോഷിക്കാന്‍ ഇവിടേക്ക് തന്നെ എത്തിയത്. ദുബായില്‍ എത്തിയശേഷം ഗ്ലോബല്‍ വില്ലേജില്‍ ഇരുവരും സന്ദര്‍ശനം നടത്തിയിരുന്നു.

ഇപ്പോഴിതാ ദുബായില്‍ എത്തിയശേഷമുള്ള ആദ്യത്തെ റൊമാന്റിക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് അശ്വിന്‍ ഗണേഷ്. ദിയയ്‌ക്കൊപ്പം സ്വിമ്മിങ് പൂളില്‍ റിലാക്‌സ് ചെയ്യുന്ന ഫോട്ടോയാണ് അശ്വിന്‍ പങ്കിട്ടത്. ഫോട്ടോ ഞൊടിയിയില്‍ വൈറലായി.

ദിയ-അശ്വിന്‍ ജോഡി ട്രെന്റിങാണ് എന്നതുകൊണ്ട് തന്നെ നിരവധി പേരാണ് അശ്വിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്. ഏറെയും പ്രശംസ ലഭിച്ചത് സ്വിമ്മിങ് പൂളിലെ ഫോട്ടോയ്ക്ക് അശ്വിന്‍ നല്‍കിയ ക്യാപ്ഷനായിരുന്നു. ആ വരി സൂപ്പറായി എന്ന കമന്റുകള്‍ ചിത്രത്തിന് താഴെ നിരവധി വന്നിട്ടുണ്ട്. മറ്റ് ചില കമന്റുകള്‍ പതിവുപോലെ ദിയ-അശ്വിന്‍ പ്രണയത്തിന്റെ കാലാവധി പ്രവചിച്ചുളളതാണ്. ഇതും കുറച്ച് കഴിഞ്ഞാല്‍ സ്വാഹ എന്നാണ് ചിലര്‍ ദിയയുടെ പ്രണയത്തെ പരിഹസിച്ച് കുറിച്ചത്. ഇരുവരുടെയും ആദ്യത്തെ വാലന്റൈന്‍സ് ഡെയാണ് വരാന്‍ പോകുന്നത്. അതുകൊണ്ട് തന്നെ അത് സ്‌പെഷ്യലാക്കാന്‍ എന്തായിരിക്കും പ്ലാന്‍ ചെയ്തിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംഷയും ആരാധകര്‍ക്കുണ്ട്. ദുബായിലേക്ക് പറക്കും മുമ്പ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള മഗും വൈനും ചുവന്ന റോസാപ്പൂക്കളും കപ്പിള്‍ ഫോട്ടോയുമെല്ലാമടങ്ങിയ ഒരു ഗിഫ്റ്റ് ഹാംപര്‍ ദിയ അശ്വിന് സര്‍പ്രൈസായി സമ്മാനിച്ചിരുന്നു. അതിന്റെ വീഡിയോയും ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിരുന്നു. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ വിവാഹിതരാകാന്‍ പ്ലാനുണ്ടെന്നാണ് അടുത്തിടെ ദിയ പറഞ്ഞത്.

Related posts:

Leave a Reply

Your email address will not be published.