‘നീ ഒട്ടും സെക്‌സിയല്ല..ശരീരഭാരം കുറയ്ക്കൂ…’

1 min read

ബോളിവുഡില്‍ നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി മൃണാള്‍!

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യന്‍ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് മൃണാള്‍ ഠാക്കൂര്‍. മിനിസ്‌ക്രീനിലൂടെ എത്തിയ താരം പിന്നീട് മറാത്തി ചിത്രങ്ങളിലൂടെ സിനിമയിലേക്കും എത്തുകയായിരുന്നു. സീതാരാമത്തിലെ ഏറ്റവും പോസറ്റീവ് ഘടകം ടൈറ്റില്‍ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച മൃണാള്‍ ഠാക്കൂര്‍ തന്നെയായിരുന്നു. ലെഫ്റ്റനന്റ് റാമിനെ പ്രണയിച്ച സീതാമഹാലക്ഷ്മി എന്ന സുന്ദരിയായ രാജകുമാരിയെ മികച്ച രീതിയില്‍ അവര്‍ സ്‌ക്രീനില്‍ എത്തിച്ചു.

ഒറ്റനോട്ടത്തില്‍ ഇഷ്ടപ്പെട്ടുപോകുന്ന ഒരു സുന്ദരി എന്നതിനപ്പുറം ഒരു ഗംഭീര നടി കൂടിയാണ് താനെന്ന് സീതാരാമത്തിലൂടെ തെളിയിച്ചു. സൗന്ദര്യം കണ്ട് ആരാധകരായ സിനിമാസ്‌നേഹികള്‍ക്ക് തന്റെ അഭിനയചാതുര്യം കൊണ്ടുകൂടി ഇഷ്ടപ്പെടാന്‍ വക തന്ന നടിയാണ് മൃണാള്‍ ഠാക്കൂര്‍.

മറാത്തി ചിത്രങ്ങളിലൂടെ സിനിമയില്‍ ചുവടുവെച്ച് തുടങ്ങിയപ്പോഴാണ് സീതാരാമത്തിലെ വേഷം തേടി എത്തുന്നത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ പ്രശസ്തി വര്‍ധിച്ചു. പിന്നീട് ബോളിവുഡിലും ടോളിവുഡിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. ബോളിവുഡിലും മികച്ച ഓഫറുകളാണ് താരത്തിന് ഇപ്പോള്‍ ലഭിക്കുന്നത്.
ബാക്ക് ടു ബാക്ക് സിനിമകള്‍ ലഭിച്ചതോടെ മൃണാളിന് ആരാധകരും വര്‍ധിച്ചു. സോഷ്യല്‍മീഡിയയിലും അഭിമുഖങ്ങളിലും സജീവമാണ് മൃണാള്‍. ഒട്ടേറെ കടമ്പകള്‍ കടന്നാണ് മൃണാലും സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തത്. സിനിമയില്‍ എത്തിയശേഷം ബോഡി ഷെയ്മിങ്ങാണ് തനിക്ക് ഏറെയും നേരിടേണ്ടി വന്നതെന്ന് പറയുകയാണ് ഇപ്പോള്‍ നടി.

അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ ആളുകളില്‍ നിന്ന് താന്‍ നേരിട്ട പരിഹാസങ്ങളെ കുറിച്ച് താരം മനസ് തുറന്നത്. നീ ഒട്ടും സെക്‌സിയല്ല, ആരാണ് ഈ ഗ്രാമീണ പെണ്‍കുട്ടി?, നിന്റെ ശരീരഭാരം കുറയ്ക്കു എന്നിങ്ങനെയുള്ള പരിഹാസങ്ങളും ഉപദേശങ്ങളുമായിരുന്നു എനിക്ക് ഏറെയും ലഭിച്ചിരുന്നത്.
ഇതെല്ലാം ബോളിവുഡില്‍ സംഭവിച്ചതാണ് എന്നാണ് അനുഭവം വിവരിച്ച് പറഞ്ഞത്. ഇത്രയേറെ പരിഹാസങ്ങളും കളിയാക്കലുകളും നേരിട്ടിട്ടും സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നും വന്നിട്ടും കഴിവ് ഒന്നുകൊണ്ട് മാത്രമാണ് താരമൂല്യമുള്ള മുന്‍നിര നടിയായി മാറാന്‍ കഴിഞ്ഞത്. ബോളിവുഡില്‍ അടക്കം എല്ലാവരും സിനിമ ചെയ്യുമ്പോള്‍ ആദ്യം മൃണാളിന് ഡേറ്റുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

ഗ്ലാമറസായാലും നാടന്‍ വേഷങ്ങളിലായാലും മൃണാള്‍ അതീവ സുന്ദരിയാണ് ഇപ്പോള്‍. ഫാഷന്‍ ഷോകളിലെ നിറ സാന്നിധ്യമാണ് ഇപ്പോള്‍ താരം. ഒരു കാലത്ത് പരിഹസിച്ചവര്‍ പോലും മൃണാളിന്റെ ഡേറ്റിനായി കാത്ത് നില്‍ക്കുകയാണ്. തെലുങ്കില്‍ പുറത്തിറങ്ങിയ ഹായ് നാനയാണ് മൃണാളിന്റെ ഏറ്റവും പുതിയ റിലീസ്. വമ്പന്‍ റിലീസുകള്‍ക്കിടയിലും തിയേറ്ററില്‍ പിടിച്ചുനിന്ന ചിത്രമാണ് ഹായ് നാന.

40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 72 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രം നെറ്റ്ഫഌക്‌സിലാണ് സ്ട്രീമിംഗ് ചെയ്യുന്നത്. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം നാനിയുടെ മുപ്പതാമത് ചിത്രം കൂടിയായിരുന്നു. പാന്‍ ഇന്ത്യനായി ഒരുങ്ങിയ ചിത്രം അച്ഛന്‍ മകള്‍ ബന്ധത്തെ കുറിച്ചാണ് സംസാരിച്ചത്.

Related posts:

Leave a Reply

Your email address will not be published.