ഇന്ത്യയില്‍ പതാക വില്‍പ്പന കുതിച്ചുയര്‍ന്നു, ഉത്സാഹത്തില്‍ കച്ചവടക്കാര്‍, കേന്ദ്രത്തെ പ്രശംസിച്ച് വ്യാപാരികള്‍
1 min read
ദില്ലി: കേന്ദ്രസര്‍ക്കാര്‍ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാംപയിന്‍ ആരംഭിച്ചതോടെ രാജ്യത്തെങ്ങും ദേശീയ പതാക വില്‍പ്പയില്‍ കൊണ്ടുവന്നത് വലിയ വര്‍ദ്ധനവാണ്. പലയിടത്തും പതാകകള്‍ കിട്ടാനില്ല. ദേശീയ പതാക തയ്യാറാക്കുകയും വില്‍ക്കുകയും ചെയ്യുന്ന വ്യവസായികളും കച്ചവടക്കാരും കേന്ദ്രസര്‍ക്കാരിന്റെ പതാക ക്യാംപയിനെ പ്രശംസിച്ച് രം?ഗത്തെത്തി. കമ്പനികള്‍ക്ക് അവരുടെ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി) ഫണ്ട്, ഹര്‍ ?ഗര്‍ തിരം?ഗ ക്യാംപയിനിനായി ചെലവഴിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെയും പതാക നിര്‍മ്മാതാക്കള്‍ പ്രശംസിച്ചു.
‘ഈ വര്‍ഷം ദേശീയ പതാകയ്ക്ക് അഭൂതപൂര്‍വമായ ഡിമാന്‍ഡാണ് ഉണ്ടായത്. കഴിഞ്ഞ 16 വര്‍ഷത്തെ എന്റെ ബിസിനസ്സില്‍ ഇത്തരമൊരു ഡിമാന്‍ഡ് ഞാന്‍ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് ഇപ്പോഴും പതാകയുണ്ടോ എന്ന അന്വേഷണങ്ങള്‍ ലഭിക്കുന്നു, പക്ഷേ അവസാന നിമിഷത്തില്‍ അവയില്‍ ചിലത് ഞങ്ങള്‍ക്ക് നിരസിക്കേണ്ടി വന്നു. 10 ലക്ഷത്തോളം ദേശീയ പതാക ഇതുവരെ വിതരണം ചെയ്തു. ഹര്‍ ഘര്‍ ത്രിംഗ ക്യാംപയിനിലൂടെ പതാക വില്‍പ്പന വര്‍ധിച്ചു’ മുംബൈ ആസ്ഥാനമായുള്ള ദി ഫ്‌ലാഗ് കമ്പനിയുടെ സഹസ്ഥാപകന്‍ ദല്‍വീര്‍ സിംഗ് നാഗി പിടിഐയോട് പറഞ്ഞു.