പിണറായിയെ പിടിക്കാന്‍ അരുണ്‍പ്രസാദ്, കാര്‍ത്തി ചിദംബരത്തെ പിടിച്ച പ്രസാദ് തന്നെ

1 min read

പിണറായി വിറയ്ക്കുന്നു. ഒപ്പം മകളും. കുരുക്ക് SFIO  കൈയില്‍

മുഖ്യമന്ത്രി പിണറായി വിജയന് പുറത്ത് കാണുന്ന ധൈര്യമൊന്നുമില്ലെന്ന് അടുത്തറിയുന്നവര്‍ പയുന്നു. പിണറായിക്ക് സമയം അത്ര ശരിയല്ല. ഇത്തവണ അന്വേഷണം മുറുകുമെന്നാണ് സൂചനകള്‍. സി.പി.എമ്മിന്റെ അത്ര കേഡറല്ലെങ്കിലും തമിഴ്‌നാട്ടില്‍ ഡി.എം.കെ.യും ബംഗാളില്‍ മമതയും ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയും ഒക്കെ പുലികളാണല്ലോ. ചിദംബരമാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അധികാര കേന്ദ്രങ്ങളിലൊന്നായ ധനകാര്യമന്ത്രി പദത്തിലും ആഭ്യന്തര മന്ത്രിപദത്തിലുമിരുന്ന ആളും.
 ഇ.ഡി ഒരു മന്ത്രിയെ, അല്ല രണ്ടുമന്ത്രിമാരെ പിടിച്ചകത്തിട്ടപ്പോള്‍ ഡി.എം.കെയുടെ കേഡറുകളെല്ലാം നോക്കി നിന്നു. മമതയ്ക്ക് പ്രതിപക്ഷത്തായിരുന്നപ്പോള്‍ പോലും ബംഗാള്‍ കത്തിക്കാനുള്ള ആംപിയര്‍ ഉണ്ടായിരുന്നു. അവിടെയും ഇ.ഡി കത്തിക്കയറി. ഡല്‍ഹിയിലെ ആംആദ്മിയുടെ ഉപമുഖ്യമന്ത്രിയെയും മന്ത്രിയെയുംമൊക്കെ ഇ.ഡി അകത്താക്കുമ്പോള്‍ ഞാന്‍ രക്ഷപ്പെട്ടല്ലോ എന്നു കരുതി ആശ്വസിക്കുകയായിരുന്നു നമ്മുടെ അരവിന്ദ് കേജരിവാള്‍. മകനെ പിടിച്ചപ്പോള്‍ മുന്‍മന്ത്രിയായ ചിദംബരം മൗനിയായി നിന്നു. വേറെ കേസില്‍ ചിദംബരവും തിഹാര്‍ ജയിലില്‍ കിടന്നു. അവിടെ സി.ബി.ഐയും ഇ.ഡിയുമൊക്കെ ആയിരുന്നു.

 ഇപ്പോള്‍ സഖാവ് പിണറായി വിജയനെ പിടിക്കാന്‍ ഒരു പുതിയ ഇ.ഡി എത്തിയിരിക്കുന്നു. അതാണ് എസ്.എഫ്.ഐ.ഒ. എന്നുവച്ചാല്‍ ഗുരുതരമായ സാമ്പത്തിക കുറ്റങ്ങള്‍ ചെയ്യുന്നവരെ ശാസ്ത്രീയമായ രീതിയില്‍ പിടിക്കാന്‍ കഴിയുന്നവര്‍. കേന്ദ്രത്തില്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷമാണ് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴില്‍ ഈ അന്വേഷണ സംഘം രൂപീകരിച്ചത്.  അതിലെ ടിം അംഗങ്ങളെല്ലാം  മിടുമിടുക്കര്‍.
അക്കൗണ്ടന്‍സി, ഫോറന്‍സിക് ഓഡിറ്റിങ്, ബാങ്കിംഗ്, നിയമം, ഐ.ടി, കുറ്റാന്വേഷണം, കമ്പനി ലോ, കാപ്പിറ്റല്‍ മാര്‍ക്കറ്റ് ആന്‍ഡ് ടാക്‌സേഷന്‍ എന്നീ മേഖലകളിലെ വിദഗദ്ധരടങ്ങിയ ടീമാണിത്. കോര്‍പറേറ്റ് മന്ത്രാലയത്തിന്റെയും ധനകാര്യവകുപ്പിന്റെയുമൊക്കെ മന്ത്രിയായിരുന്ന സാക്ഷാല്‍ പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കുരുക്കിയത് SFIO  ആയിരുന്നു. കാര്‍ത്തി ചിദംബരത്തിലെ കള്ളികളെല്ലാം വെളിച്ചത്തുകൊണ്ട് വന്നത്  എസ്. എഫ്.ഐ. ഒയുടെ ഡെപ്യൂട്ടി ഡയറക്ടറായ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുളള സംഘമായിരുന്നു. കാര്‍ത്തി ചിദംബരത്തിന്റെ  എയര്‍സെല്‍ മാക്‌സിസ് കേസ്, പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്, വാസന്‍ ഐ കെയര്‍ കേസ് ഒക്കെ അന്വേഷിച്ചത് അരുണ്‍പ്രസാദ് ആയിരുന്നു. ഇപ്പോള്‍ പിണറായിയുടെ മകളെയും പിടിക്കാന്‍ പോകുന്നത് ഇതേ സംഘം തന്നെ.

ഇതുവരെ പാര്‍ട്ടി സെക്രട്ടറിയെക്കൊണ്ടും സ്വന്തമായുമൊക്കെ കള്ളം പറഞ്ഞ് പിടിച്ചു നില്‍ക്കുകയായിരുന്നു. പിണറായി. ഇതുവരെ പറഞ്ഞത് മാസപ്പടിക്കൊക്കെ ഞങ്ങള്‍ ജി.എസ്. ടി നല്‍കി എന്നൊക്കെയാണ്. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡാണ് മുഖ്യമന്ത്രിയുടെ മകളും അവരുടെ കമ്പനിയായ
എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയചുടെ കമ്പനിനിയില്‍ നിന്ന് മാസപ്പടി വാങ്ങി എന്ന് കണ്ടെത്തിയത്. 1.72 കോടി രൂപയാണ് വീണയും എക്‌സാലോജിക്കും ചേര്‍ന്ന് സി.എം.ആര്‍.എല്ലില്‍ നിന്ന് വാങ്ങിയത്. എന്തിനാണ് ഈ പൈസ് കൊടുത്തതെന്ന് സി.എം.ആര്‍ എല്ലിനും പറയാന്‍ കഴിഞ്ഞിട്ടില്ല. വീണയ്ക്ക് തന്റെ ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കിയില്ല എന്നാണ് സി.പി.എം നേതാക്കളായ എ.കെ.ബാലനും ഗോവിന്ദനുമൊക്കെ പറഞ്ഞത്. അതൊക്കെ വെറുതെയാണെന്ന് പിന്നീട് വ്യക്തമായി. എന്തുസേവനമാണ് വീണ നല്‍കിയതെന്ന് ഇതുവരെ വ്യക്തമാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതിനിടെ കാര്‍പ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തലത്തിലുള്ള അന്വേഷണവും വീണയ്‌ക്കെതിരെ ആരംഭിച്ചിരുന്നു. ആര്‍.ഒ.സിയുടെ മൂന്നംഗ സംഘത്തിന്റെ  അന്വേഷണം പുതിയ അന്വേഷണ സംഘം വന്നതോടെ ഇല്ലാതാകും. കോടതി ഇടപെടലിലൂടെയാണ് കൂടുതല്‍ ഗുരുതരമായ കേസുകളില്‍ അന്വേഷണം നടത്തുന്ന SFIO അന്വേഷണം പ്രഖ്യാപിച്ചത്. എട്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് പരിപാടി.  ഏതായാലും അധികകാലം കള്ളംപറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ പിണറായിക്കാകുമെന്ന് തോന്നുന്നില്ല. നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ അന്വേഷണം വന്നപ്പോള്‍ കൈക കഴുകിയ പാര്‍ടി നേതൃത്വം ആദ്യ ഘട്ടത്തില്‍ തന്നെ പിണറായിക്ക് വേണ്ടി ശക്തമായി രംഗത്തുവന്നിരുന്നു. ഇനി ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടി മറ്റെന്തെങ്കിലും സമാരാഭാസങ്ങള്‍ നടത്തുകയേ പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയൂ. സമയമെടുത്ത് അന്വേഷണം ഏജന്‍സി അത് മുറിക്കിക്കഴിഞ്ഞാല്‍ ഏത് സി.പി.എമ്മിനും പിണറായിയെ രക്ഷിക്കാന്‍ കഴിയില്ല. ഇതുവരെ പിണറായിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന്  അവര്‍ മറുപടി പറയേണ്ടിവരികയും ചെയ്യും.

Related posts:

Leave a Reply

Your email address will not be published.