കഞ്ചാവ് ഡീലര്‍, 11 സ്ത്രീകളിലായി 22 കുട്ടികള്‍, അതില്‍ രണ്ടുപേര്‍ കൊലപാതകികള്‍
1 min readമക്കളുടെ എണ്ണം കൊണ്ട് ആരെങ്കിലും അറിയപ്പെടുമോ? ബ്രിട്ടണിലെ ഒരാള്‍ പ്രശസ്തനായത് തന്നെ 22 മക്കളുടെ അച്ഛന്‍ എന്ന നിലയിലാണ്. ഇയാളുടെ മകന്‍ ഇന്നലെ ഒരു കൊലക്കുറ്റത്തിന് അറസ്റ്റിലായി. നേരത്തെ ഇയാളുടെ മറ്റൊരു മകനും കൊലക്കുറ്റത്തിന് അറസ്റ്റിലായിരുന്നു.
2014 ല്‍ 11 സ്ത്രീകളിലായി 22 കുട്ടികളുണ്ട് എന്ന വാര്‍ത്ത വന്നതോടെയാണ് റെയ്മണ്ട് ഹള്‍ എന്ന കഞ്ചാവ് ഡീലര്‍ അറിയപ്പെട്ട് തുടങ്ങിയത്. ഇപ്പോള്‍ 67 വയസാണ് ഹള്ളിന്. നേരത്തെ കഞ്ചാവുമായി പിടിക്കപ്പെട്ടതിന് ഇയാളെ 18 മാസത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാല്‍, തന്റെ പുതിയ കാമുകിയായ 26 കാരിയില്‍ തനിക്ക് ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട് എന്നും ആ കുഞ്ഞിനെ നോക്കണം എന്നും അപേക്ഷിച്ചതിനെ തുടര്‍ന്ന് ജഡ്ജി താല്‍ക്കാലികമായി ഇയാളുടെ ശിക്ഷ നിര്‍ത്തി വയ്ക്കുകയായിരുന്നു.
റയാന്‍ കിര്‍ക്ക്പാട്രിക്ക് എന്നൊരാളെ കൊന്നതിനാണ് ഇയാളുടെ മകന്‍ കാന്‍ ഹള്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കുറഞ്ഞത് 28 വര്‍ഷമെങ്കിലും ഇയാള്‍ തടവ് അനുഭവിക്കേണ്ടി വരും. 1996 ല്‍ കാനിന്റെ സഹോദരന്‍ അഡ്രിയാന്‍, നിക്കി മോറിസണ്‍ എന്നൊരാളെ ഒരു പാര്‍ക്കില്‍ വച്ച് ചവിട്ടിക്കൊല്ലുകയും മൃതദേഹം അരുവിയിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. ഇയാള്‍ 17 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും 34 ാമത്തെ വയസില്‍ ജയില്‍മോചിതനാവുകയും ചെയ്യുകയായിരുന്നു.
ഏതായാലും റയ്മണ്ട് ഹള്‍ ഒരു കഞ്ചാവ് ഡീലറായിരുന്നു. എങ്ങനെ ഇത്രയും കുട്ടികളായി എന്ന ചോദ്യത്തിന് ഹള്ളിന്റെ മറുപടി താന്‍ ഒരു രാത്രിയില്‍ ഏതെങ്കിലും സ്ത്രീയുടെ കൂടെ കഴിയും. ആ രാത്രിയോടെ ആ ബന്ധം അവസാനിപ്പിക്കാനാണ് ആ?ഗ്രഹിക്കാറ്. എന്നാല്‍, ആ സ്ത്രീ ?ഗര്‍ഭിണി ആയിട്ടുണ്ടാവും എന്നാണ്. തനിക്ക് മര്യാദയ്ക്ക് ജോലി ചെയ്യാന്‍ പോലും പറ്റുന്നില്ല എന്നും ഈ കുട്ടികളുടെ പിന്നാലെ ഓടുകയാണ് ഇത്രയും കാലമായി താന്‍ ചെയ്തു വരുന്നത് എന്നും ഹള്‍ പറയുന്നു.
ഏതായാലും ഇത്രയും കുട്ടികളുടെ അച്ഛനായ, അതില്‍ തന്നെ രണ്ട് കൊലപാതകികളുടെ അച്ഛനായ ഹള്ളും അത്ര നിസ്സാരക്കാരനല്ല. നേരത്തെ വിവിധ കാലങ്ങളിലായി 31 കേസുകള്‍ക്ക് ഇയാള്‍ക്ക് വിചാരണ നേരിടേണ്ടി വന്നിരുന്നുവത്രെ.