മോദിയെ പ്രശംസിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ്

1 min read

യുപിഐ മുഖേനയുള്ള പണമിടപാട് സംവിധാനത്തിന് ശ്രീലങ്കയിലും മൗറീഷ്യസിലും തുടക്കമിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ. കോടിക്കണക്കിന് വിശ്വാസികളുടെ കാത്തിരിപ്പായ അയോദ്ധ്യാ രാമക്ഷേത്രം തുറന്നതിന് മോദിയെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ ആരംഭിച്ചത്. യുപിഎ ലോഞ്ചിംഗ് വേളയിലാണ് ശ്രീലങ്കന്‍ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തികമായും സാംസ്‌കാരികമായും ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം ശക്തമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ രണ്ട് രാജ്യങ്ങള്‍ക്കിടയിലും പണമിടപാടുകള്‍ നടക്കുന്നു. അക്കാലത്ത് സെന്‍ട്രല്‍ ബാങ്കുകള്‍ ഇല്ലായിരുന്നു. ഇന്ന് യുപിഎ ആരംഭിക്കുന്നതോടെ ഇന്ത്യയിലെ നിരവധി വിനോദസഞ്ചാരികള്‍ ശ്രീലങ്ക സന്ദര്‍ശിക്കാനെത്തും. ഇത് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ സഹായകമാണെന്നും ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരുരാജ്യങ്ങളിലും യുപിഐ ലോഞ്ചിംഗ് നടത്തിയത്.

Related posts:

Leave a Reply

Your email address will not be published.