ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന പോരെന്ന് പറഞ്ഞ് കടയില്‍ കയറി ആക്രമണമെന്ന് പരാതി
1 min read
കൊല്ലം: കൊല്ലത്ത് ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നല്‍കിയില്ലെന്ന പേരില്‍ കടയില്‍ കയറി അക്രമമെന്ന് പരാതി. കുന്നികോട്ടെ പച്ചക്കറി വ്യാപാരി അനസിന്റെ കടയാണ് ആക്രമിച്ചത്. കുന്നിക്കോട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞെന്നാണ് പരാതി. രണ്ടായിരം രൂപ രസീത് എഴുതിയെങ്കിലും 500 രൂപ മാത്രമേ തരാന്‍ കഴിയൂ എന്ന് കടയുടമ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.