തിരുവനന്തപുരം കോർപ്പറേഷനു കീഴിൽ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ

1 min read

തിരുവനന്തപുരം കോർപ്പറേഷന്റെ കെടുകാര്യസ്ഥത തലസ്ഥാന നഗരിയെ ശ്വാസം മുട്ടിക്കുകയാണെന്ന് സി.പി.എം നേതാവും കഴക്കൂട്ടം എം.എൽ.എ.യുമായ കടകംപള്ളി സുരേന്ദ്രൻ. മേയർ ആര്യാ രാജേന്ദ്രനെ വേദിയിലിരുത്തിയായിരുന്നു എം.എൽ.എ.യുടെ കുറ്റപ്പെടുത്തൽ. തിരുവനന്തപുരം കോർപ്പറേഷൻ സംഘടിപ്പിച്ച വികസന സെമിനാറിലാണ് സ്വന്തം പാർട്ടിക്കും മേയർക്കുമെതിരെയുള്ള കടകംപള്ളിയുടെ വിമർശനം.
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ട്. യാത്ര അസാധ്യമാക്കിക്കൊണ്ട് റോഡുകളെല്ലാം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ജനങ്ങളെ തടവിലാക്കുന്ന, സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം.  രണ്ട്-മൂന്ന് പദ്ധതികൾ തലസ്ഥാന നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു. സ്മാർട്ട്‌സിറ്റിയുടെ ഭാഗമായുള്ള പദ്ധതികൾ വേണ്ടത്ര വേഗതയോടെ നടപ്പിലാക്കാൻ കഴിയുന്നില്ല. അമൃത്പദ്ധതിയുടെ അവസ്ഥയും വളരെ ഗുരുതരമാണ്. കടകം പള്ളി പറഞ്ഞു.  
തലസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന ഗുരുതര പ്രശ്‌നങ്ങൾ എം.എൽ.എ അക്കമിട്ടു നിരത്തുമ്പോൾ, അതൊന്നും ശ്രദ്ധിക്കാതെ ആരൊടോക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു മേയർ ആര്യാ രാജേന്ദ്രൻ.

Leave a Reply

Your email address will not be published.