മൂടല്‍ മഞ്ഞില്‍ മുടി വടക്കേ ഇന്ത്യ; തണ്ണുത്തുറഞ്ഞ് കശ്മീര്‍

1 min read

വടക്കേ ഇന്ത്യയില്‍ ശൈത്യതരംഗം തുടരുന്നു. കശ്മീരില്‍ താപനില മൈനസ് ഏഴിലേക്കെത്തി. ദില്ലിയിലെ ചില മേഖലകളില്‍ കഴിഞ്ഞ രാത്രിയും താപനില മൂന്ന് ഡിഗ്രി ആയിരുന്നു. അഞ്ച് ദിവസം കൂടി സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. ദില്ലിയില്‍ ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്.

ദില്ലിയിലും ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടല്‍മഞ്ഞും കുറച്ചു ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്. ഇന്നലെ ദില്ലി നഗരത്തില്‍ പലയിടത്തും താപനില 3 ഡിഗ്രി വരെ താഴ്ന്നിരുന്നു. ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കശ്മീരിലെ ഏറെ പ്രശസ്തമായ ദല്‍ തടാകത്തില്‍ വെള്ളം ഉറച്ചതോടെ കുടിവെള്ളവിതരണം താറുമാറായി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായ മൂടല്‍മഞ്ഞ് തുടാരാനാണ് സാധ്യതയെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച നല്‍കിയ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പഞ്ചാബിന്റെ പല ഭാഗങ്ങളിലും ഹരിയാനയിലും ചണ്ഡീഗഡിലും ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും ഇടതൂര്‍ന്ന മൂടല്‍മഞ്ഞിന് സാധ്യതുണ്ട്. പഞ്ചാബിലെ ചില ഭാഗങ്ങളിലും മൂടല്‍മഞ്ഞുണ്ടായേക്കും. മുങ്കേഷ്പൂര്‍ (13.4), ജാഫര്‍പൂര്‍ (13.7), പാലം (14.1) തുടങ്ങിയ ദില്ലിയിലെ വിവിധ കാലാവസ്ഥാ സ്റ്റേഷനുകളില്‍ കടുത്ത തണ്ണുപ്പാണ് അനുഭവപ്പെടുന്നത്. മേഘാവൃതമായ ആകാശവും തണുത്ത കാറ്റും പകല്‍ സമയത്ത് താപനില താഴ്ന്ന നിലയില്‍ തുടരാന്‍ വഴിയൊരുക്കുന്നുണ്ട്

Related posts:

Leave a Reply

Your email address will not be published.