ആദ്യമായി ലൈബ്രറി കണ്ട കുരുന്നുകള്‍

1 min read

ആദ്യമായി നിങ്ങളൊരു ലൈബ്രറി സന്ദര്‍ശിച്ചത് എപ്പോഴാണ്? സ്‌കൂളില്‍ പഠിക്കുമ്പോഴാണോ? അതും സ്‌കൂള്‍ ലൈബ്രറി ആണോ? ഏതായാലും സ്മാര്‍ട്ട് ഫോണുകളുടെയും മറ്റും ഈ കാലത്ത് എത്രത്തോളം ആളുകള്‍ ലൈബ്രറിയില്‍ പോകുന്നുണ്ടാവും എന്നത് ചിന്തനീയമാണ്. ഏതായാലും, ആദ്യമായി നിറയെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറി കാണുന്ന കുരുന്നുകളുടെ മനസില്‍ എന്താവും? അക്ഷരം അറിയില്ലെങ്കില്‍ പോലും പുസ്തകങ്ങള്‍ നിറയെ ഉള്ള ഒരിടത്ത് പോകുന്നത് അവര്‍ക്ക് അങ്ങേയറ്റം കൗതുകമുള്ള കാര്യമായിരിക്കും എന്നതില്‍ സംശയമില്ല.

അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. അതില്‍ കുറച്ച് സ്‌കൂള്‍ കുട്ടികള്‍ പ്രദേശത്തെ ലൈബ്രറി സന്ദര്‍ശിക്കുന്നതാണ് കാണാനാവുന്നത്. നിരവധി ആളുകളെയാണ് ഈ വീഡിയോ ആകര്‍ഷിച്ചത്. കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ നിന്നുമാണ് വീഡിയോ എടുത്തിരിക്കുന്നത്. അതില്‍ ഒരു കൂട്ടം ചെറിയ കുട്ടികള്‍ ആദ്യമായി ?ഗ്രാമത്തിലെ ലൈബ്രറി സന്ദര്‍ശിക്കുന്ന ദൃശ്യമാണ് ഉള്ളത്.

ഉമാ മഹാദേവന്‍ ദാസ്ഗുപ്ത എന്ന ഉപയോക്താവാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കണവാടി കുട്ടികള്‍ ഗ്രാമത്തിലെ ലൈബ്രറി ആദ്യമായി സന്ദര്‍ശിക്കുന്ന ദൃശ്യമാണ് ഇതെന്ന് അടിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിമല, പിഡിഒ ഗിരിസാഗര്‍, ബാഗല്‍കോട്ട് ആണ് വീഡിയോ പങ്കിട്ടിരിക്കുന്നത് എന്നും പറയുന്നു.

വീഡിയോയില്‍ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ വരിവരിയായി ലൈബ്രറിക്കകത്തേക്ക് പ്രവേശിക്കുന്നത് കാണാം. അധ്യാപികമാരും ഒപ്പമുണ്ട്. അതിന് ശേഷം ലൈബ്രറിക്കകത്തേക്ക് കടന്ന വിദ്യാര്‍ത്ഥികള്‍ അവിടെയുള്ള കസേരകളില്‍ ഇരിക്കുന്നു. പിന്നീട് കൗതുകത്തോടെ അവിടെയുള്ള പുസ്തകങ്ങള്‍ മറിച്ച് നോക്കുന്നതും വീഡിയോയില്‍ കാണാം.

ഏതായാലും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേരെ ആകര്‍ഷിച്ചു. ഒട്ടേറെപ്പേര്‍ അതിന് കമന്റുകള്‍ നല്‍കി. ഉപകരണങ്ങളുടെ കാലത്ത് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് വളരെ അധികം സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് പലരും കുറിച്ചു.

Related posts:

Leave a Reply

Your email address will not be published.