ബഡ്ജറ്റ് കേരളത്തിന് നേട്ടമുണ്ടാക്കും: ബിജെ.പി
1 min readപുതിയ കേന്ദ്ര ബഡജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തതിനാല്‍ ആനുപാതികമായ നേട്ടം കേരളത്തിനുമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങിയ ഇടതു സര്‍ക്കാരിന്റെ വാദങ്ങളുടെ മുന ഒടിഞ്ഞിരിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 11,04,494 കോടി രൂപയില്‍ നിന്ന് 12,19,783 കോടി രൂപയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 1,15,289 കോടി രൂപയുടെ വര്ദ്ധനവാണിത്. ഇതുപ്രകാരം കേരളത്തിന് ഈ വര്‍ഷം 23,480.82 കോടി കിട്ടും. ഇക്കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 2220 കോടി രൂപ അധികമാണിത്. .
കേന്ദ്രദുരന്തനിവാരണ നിധി, മൂലധന ചെലവുകള്‍ക്കായുള്ള കേന്ദ്രസഹായം എന്നിവയിലും 27,717 കോടി രൂപയുടെ വര്ദ്ധനവുണ്ട്.
ആനുപാതികമായി ഇതിന്റെ നേട്ടവും കേരളത്തിനുണ്ടാകും. ധനകാര്യ കമ്മിഷന്‍ ഗ്രാന്റില്‍ മാത്രമാണ് കേരളത്തിന് 154കോടി രൂപയുടെ കുറവ് വരുന്നത്. അതേ സമയം കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രപദ്ധതികള്‍, മറ്റ് പദ്ധതികള്‍ എന്നിവയില്‍ 45000 കോടി രൂപയുടെ വര്ദ്ധനവുണ്ട്. ഈ വര്‍ദ്ധനവിന്റെ ഗുണവും കേരളത്തിന് കിട്ടും. എന്നാല്‍ ഓരോ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കേന്ദ്രപദ്ധതികളും ആത്മാര്‍ഥതയോടെ നടപ്പിലാക്കിയാല്‍ മാ്ത്രമേ ഇതിന്റെ നേട്ടം കേരളത്തിന് അനുഭവിക്കാന്‍ കഴിയുകയൂള്ളൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു.