രാഹുല്‍ഗാന്ധി യാത്രാ ചെലവ് 71.8 കോടി രൂപ
1 min readരാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാ്ത്രയുടെ ഒന്നാം ഘട്ടത്തിനായി കോണ്‍ഗ്രസ് ചെലവഴിച്ചത് 71.8 കോടി രൂപ. തിരഞ്ഞെടുപ്പ് കമ്മിഷന് പാര്‍ട്ടി കൈമാറിയ ഓഡിറ്റ് റിപ്പോട്ടിലാണ് ഈ വിവരം. 2022 സെപ്റ്റംബര്‍ 8 ന് കന്യാകുമാരിയില്‍ നിന്നാംരഭിച്ച് യാത്രം 150 ദിവസം കൊണ്ടാണ് ഭാരത് ജോഡോ യാത്ര കശ്മീരിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോണ്‍ഗ്രസിന് ആകെ ലഭിച്ച സംഭാവന 452 കോടി രൂപയാണ്. തൊട്ടുമുമ്പത്തെ വര്‍ഷം 541 കോടി ലഭിച്ചിരുന്നു. ഇതിന്റെ 15 ശതമാനവും ജോഡോ യാത്രയ്ക്കായി ചെലവഴിച്ചു. പ്രി പോള്‍ സര്‍വേകള്‍ക്കായി കഴിഞ്ഞ വര്‍ഷം 40 കോടി രൂപയാണ് ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്192.5 കോടി രൂപയാണ്. തൊട്ടുമുമ്പിലത്തെ വര്‍ഷം തിരഞ്ഞെടുപ്പിന് 279 കോടി രൂപ ചെലവഴിച്ചിരുന്നു. മുന്‍ വര്‍ഷം പ്രീപോള്‍ സര്‍വേക്കായി ചെലവഴിച്ച് 23 ലക്ഷം മാത്രമായിരുന്നു. ഇലക്ടറല്‍ ബോണ്ടിലൂടെ കോണ്‍ഗ്രസിന് ലഭിച്ചത് 171 കോടി രൂപയായിരുന്നു.