കനക സിനിമ വിട്ട് പോകാനുണ്ടായ കാരണം!

1 min read

കനകയ്ക്കു സംഭവിച്ചതെന്ത് ?

ഒരു കാലത്ത് തമിഴിലും മലയാളത്തിലുമായി തിളങ്ങി നിന്ന നടിയായിരുന്നു കനക. ഗോഡ്ഫാദറില്‍ മുകേഷിന്റെ നായികയായിട്ടായിരുന്നു മലയാളത്തിലേക്ക് കനക എത്തുന്നത്. ചിത്രത്തിലെ മാലു എന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഒന്നര വര്‍ഷത്തോളം തിയേറ്ററില്‍ ഓടിയ സൂപ്പര്‍ഹിലറ്റ് ചിത്രമായി ഗോഡ്ഫാദര്‍ മാറിയതിനൊപ്പം അതിലെ നായികയും പ്രശസ്തയായി. ശേഷം വസുധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ശ്രദ്ധേയമായ ഒത്തിരി സിനിമകളില്‍ നടി അഭിനയിച്ചു.

നടി ദേവികയുടെ മകളാണ് കനക. അമ്മയെപ്പോലെ സിനിമയോടുള്ള ഇഷ്ടം കൊണ്ട് 26-ാം വയസ്സിലാണ് കനക നായികയായി രംഗത്തെത്തുന്നത്. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യയമേറിയ ചിത്രങ്ങളില്‍ ഒന്നായ ‘കരകാട്ടക്കാരന്‍’ എന്ന ചിത്രത്തിലാണ് കനക ആദ്യമായി നായികയായി അഭിനയിച്ചത്. സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച് 6 വര്‍ഷിത്തിനുള്ളില്‍ 30-ലധികം സിനിമകളില്‍ കനക അഭിനയിച്ചു. 1995ന് ശേഷമാണ് കനകയുടെ സിനിമകളിലെ അഭിനയം ഗണ്യമായി കുറഞ്ഞത്.

വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളിലേക്ക് ചുരുങ്ങിയ കനക ഒടുവില്‍ 2006ല്‍ അഭിനയം നിര്‍ത്തി. അഭിനയിക്കുന്നില്ലെന്ന് മാത്രമല്ല നടി പൊതുരംഗത്തേക്ക് പോലും വരാറില്ല. ഇടയ്ക്ക് അതീവ മോശം സാഹചര്യത്തിലേക്ക് നടി എത്തിയതായിട്ടും വാര്‍ത്തകള്‍ വന്നിരുന്നു. അടുത്തിടെ നടി കനകയ്‌ക്കൊപ്പമുള്ള കുട്ടി പത്മിനിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നപ്പോഴാണ് തിരിച്ചറിയാന്‍ പറ്റാത്ത വിധം നടി മാറിയെന്ന് പോലും പലരും അറിഞ്ഞത്.

ഈ സാഹചര്യത്തില്‍ പ്രശസ്ത നടന്‍ ശരത് കുമാര്‍ കനകയെ കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമാവുന്നത്. 1992 ല്‍ പുറത്തിറങ്ങിയ ‘ചാമുണ്ഡി’ എന്ന സിനിമയില്‍ ശരത് കുമാറും കനകയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ കനകയെക്കുറിച്ച് നടനോട് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു താരം. നടി കനക എന്തുകൊണ്ടായിരിക്കാം സിനിമാ മേഖല വിട്ട് പോയതെന്നായിരുന്നു നടനോട് ചോദിച്ചത്. ‘മറ്റൊരാളുമായി താരതമ്യപ്പെടുത്താനാവാത്ത വിധം കഠിനാധ്വാനിയായിരുന്നു കനക. സിനിമാ മേഖലയോടുള്ള അവളുടെ സ്നേഹം അപാരമായിരുന്നു. പക്ഷേ ജീവിതത്തില്‍ സംഭവിച്ച ചില നിരാശകളും പശ്ചാത്താപങ്ങളും അവളുടെ മനസ്സില്‍ മായാത്ത മുറിവായി.

ഒടുവില്‍ അത് വലിയ സമ്മര്‍ദമായി മാറുകയും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമാവുകയും ചെയ്തുവെന്നാണ്’, നടന്‍ പറഞ്ഞത്. സിനിമാ മേഖലയിലുള്ള പലരും സമാനമായ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് സിനിമാ മേഖലയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നല്ല ഉപദേശം നല്‍കണമെന്ന് ഞാന്‍ പലതവണ പറഞ്ഞതെന്നും ശരത് കുമാര്‍ വ്യക്തമാക്കി.

Related posts:

Leave a Reply

Your email address will not be published.