കരിന്തലയന്‍ തിനക്കുരുവി വിരുന്നെത്തി
1 min readഎടക്കര : ദേശാടനപ്പക്ഷിയായ കരിന്തലയന്‍ തിനക്കുരുവിയെ (എംപരീസ മെലാനോസെഫാല) മലപ്പുറത്തെ വഴിക്കടവില്‍ കണ്ടെത്തി. യൂറോപ്പിന്റെ തെക്കുകിഴക്കന്‍ ഭാഗങ്ങളില്‍നിന്നും ഇറാന്റെ കിഴക്കന്‍ മേഖലകളില്‍നിന്നും എത്തുന്ന ഇവ സംസ്ഥാനത്ത് അപൂര്‍വമായി മാത്രമാണ് കാണപ്പെടുന്നത്. .
ജില്ലയില്‍ ആദ്യമായിട്ടാണ് ഇവയെ കാണ്ടെത്തിയത്. വനംവകുപ്പ് ജീവനക്കാരനും പക്ഷിനിരീക്ഷകനുമായ ശ്രീജേഷ് കെ. നായരാണ് വഴിക്കടവിലെ വനത്തിലുള്ള പുഴയോരത്തുനിന്ന് ഇതിനെ കണ്ടെത്തിയത്.
പക്ഷിനിരീക്ഷകനായ എന്‍.കെ. ആദിത്യനാണ് കരിന്തലയന്‍ തിനക്കുരുവിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം ദേശാടകരായി എത്തിയ തോട്ടക്കാരന്‍ തിനക്കുരുവിയെയും ചുവന്നതലയന്‍ തിനക്കുരുവിയെയും ജില്ലയില്‍ കണ്ടെത്തിയിരുന്നു.ഉത്തരേന്ത്യയിലും കര്‍ണാടക വരെയുളള പ്രദേശങ്ങളിലും തണുപ്പുകാലത്ത് ഇവ എത്താറുണ്ട്.