ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തു; വര്‍ക്കല എസ്എന്‍ കോളേജില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കി
1 min readതിരുവനന്തപുരം: വര്‍ക്കല എസ് എന്‍ കോളേജില്‍ റാഗിംഗ് നടന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗ് ചെയ്തത്. കോളേജിലെ ആന്റി റാഗിംഗ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. ബി ജൂബി, ആര്‍ ജിതിന്‍ രാജ്, എസ് മാധവ് എന്നിവരെയാണ് പുറത്താക്കിയത്.
തുടര്‍ നടപടികള്‍ക്കായി കോളേജിലെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വര്‍ക്കല പൊലീസിന് കൈമാറി. ഒക്ടോബര്‍ പത്തിന് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പ്രിന്‍സിപ്പലിന് ലഭിച്ചിരുന്നു. തുടര്‍ന്ന് അധ്യാപകരോട് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സംഭവം നടന്ന ദിവസം രാവിലെ 11 ന് മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളുമായി പ്രിന്‍സിപ്പല്‍ സംസാരിച്ചിരുന്നു. ഇവരില്‍ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷമായിരുന്നു നടപടി.
മൂന്നാം വര്‍ഷ ബികോം ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു പുറത്താക്കപ്പെട്ട എസ് മാധവ്. എസ് ജിതിരാജ് ബിഎസ്‌സി കെമിസ്ട്രി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ബി ജൂബി ബികോം ഫിനാന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്നു. ആന്റി റാഗിംഗ് സെല്‍ സംഭവത്തില്‍ അന്വേഷണം നടത്തി. ഒക്ടോബര്‍ 11 ന് കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ കോളേജിലേക്ക് വിളിച്ചുവരുത്തി. നടന്ന സംഭവം വിശദീകരിച്ച യോഗത്തിന് ശേഷം കുറ്റാരോപിതരില്‍ നിന്ന് വിശദീകരണം കേട്ടു. തുടര്‍ന്നാണ് മൂന്ന് പേരെയും പുറത്താക്കാന്‍ ആന്റി റാഗിംഗ് സെല്‍ കോളേജ് മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ വര്‍ക്കല പൊലീസ് തുടര്‍ നടപടി സ്വീകരിക്കും