വാജ്പേയിയുടെ സമാധി സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി നാടകം കളിക്കുകയാണെന്ന് ബിജെപി
1 min read
തിങ്കളാഴ്ച രാവിലെ മഹാത്മാഗാന്ധിയുടെയും അടല്‍ ബിഹാരി വാജ്പേയി ഉള്‍പ്പെടെ നിരവധി മുന്‍ പ്രധാനമന്ത്രിമാരുടെയും ‘സമാധി’ രാഹുല്‍ സന്ദര്‍ശിച്ചു. വാജ്പേയിയുടെ സമാധി സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി നാടകം കളിക്കുകയാണെന്ന് ബിജെപി. ഭാരത് ജോഡോ യാത്രക്കിടയിലാണ് രാഹുല്‍ ഗാന്ധി വാജ്പേയുടെ സമാധി സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടെ നടപടിയില്‍ വലിയ തരത്തിലുള്ള വിമര്‍ശനങ്ങളാണ് നിലവില്‍ കേരളത്തില്‍ നിന്നടക്കം വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്.
കഴിഞ്ഞ ദിവസം വാജ്പേയുടെ സമാധി സന്ദര്‍ശിക്കുന്നതിലൂടെ പുതിയ രാഷ്ട്രീയ തന്ത്രം മെനയുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. നിലവിലെ കോവിഡ് ഭീതിയെ കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും അതിനെ മാനിക്കാത്ത രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഒരു മുതിര്‍ന്ന സമാധി സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയത് എന്നതും ഉയര്‍ന്നു വരുന്ന ചോദ്യമാണ്.
രാഹുലിന്റെ സന്ദര്‍ശനം നാടകമാണെന്ന് തന്നെയാണ് ബിജെപി ആരോപിക്കുന്നത് കാരണം ക്യാമറക്ക് മുന്നില്‍ രാഹുല്‍ ഗാന്ധിയുെട നാടകമാണിതെന്നും അതിന്റെ ഭാഗമാണ് വാജ്പേയ് സ്മാരക സന്ദര്‍ശനം എന്നും ഉറപ്പിച്ചു പറയുന്നു. വാജ്പേയ് സ്മാരകത്തിലെത്തിയ രാഹുല്‍ എന്തുകൊണ്ടാണ് നരസിംഹ റാവുവിന്റെ സമാധി സന്ദര്ശ്ശിക്കാത്തതെന്നും ബിജെപി ചോദിക്കുന്നു.