പാലം തകര്‍ന്നപ്പോള്‍ നദിയില്‍ ചാടി രക്ഷാപ്രവര്‍ത്തനം; മുന്‍ എംഎല്‍എക്ക് സീറ്റ് നല്‍കി ബിജെപി

1 min read

അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയിലെ മച്ചു നദിയില്‍ തൂക്കുപാലം തകര്‍ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മുന്‍ എംഎല്‍എക്ക് ടിക്കറ്റ് നല്‍കി ബിജെപി. അറുപതുകാരനായ കാന്തിലാല്‍ അമൃതിയയാണ് മോര്‍ബിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചത്. മോര്‍ബിയിലെ നിലവിലെ എംഎല്‍എ ബ്രിജേഷ് മെര്‍ജയെ പട്ടികയില്‍ നിന്നൊഴിവാക്കുകയും ചെയ്തു. അഞ്ച് തവണ മോര്‍ബിയ എംഎല്‍എയായിരുന്നു കാന്തിലാല്‍. ഒക്ടോബര്‍ 30നാണ് കേബിളുകള്‍ തകര്‍ന്ന് പാലം തകര്‍ന്നത്. അപകടത്തില്‍ 140ലേറെപ്പേര്‍ കൊല്ലപ്പെട്ടു.

പാലം തകര്‍ന്ന് ആളുകള്‍ നദിയില്‍ വീണപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ലൈഫ് ജാക്കറ്റ് ധരിച്ച് വെള്ളത്തില്‍ ചാടുന്നത് വീഡിയോകളില്‍ കാണാമായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ജീവന്‍ പണയം വെച്ചും ഈ പ്രായത്തില്‍ ആളുകളെ രക്ഷിക്കാന്‍ നദിയിലിറങ്ങിയതിനെ തുടര്‍ന്നാണ് മുന്‍ എംഎല്‍എക്ക് സീറ്റ് നല്‍കിയത്. നേരത്തെ, ബിജെപിയുടെ ഗുജറാത്ത് സ്ഥാനാര്‍ത്ഥികളുടെ കരട് പട്ടികയില്‍ കാന്തിലാല്‍ അമൃതിയ ഇല്ലായിരുന്നുവെന്ന് ?ഗുജറാത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ?ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോര്‍ബി പാലം ദുരന്തം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ബിജെപി. അതുകൊണ്ടാണ് നിലവിലെ എംഎല്‍എക്ക് സീറ്റ് നിഷേധിച്ചത്.

ക്ലോക്ക് നിര്‍മ്മാതാക്കളായ ഒറെവ എന്ന കമ്പനിക്കായിരുന്നു കരാര്‍ നല്‍കിയതെന്നും ഇവര്‍ക്ക് പാലം നിര്‍മാണത്തില്‍ വൈദ?ഗ്ധ്യമില്ലായിരുന്നെന്നും ആരോപണമുയര്‍ന്നിരുന്നു. 15 വര്‍ഷത്തെ കരാറാണ് കമ്പനിക്ക് നല്‍കിയത്. തകര്‍ന്നുവീഴുമ്പോള്‍ അഞ്ഞൂറോളം ആളുകള്‍ പാലത്തിന് മുകളിലുണ്ടായിരുന്നതായാണ് അധികൃതര്‍ പറയുന്നത്. ഡിസംബര്‍ 1, 5 തീയതികളില്‍ ഗുജറാത്തില്‍ വോട്ടെടുപ്പ് നടക്കും, ഡിസംബര്‍ 8 ന് ഫലം പ്രഖ്യാപിക്കും.182 പേരുടെ പട്ടികയില്‍ 160 പേരുടെ ആദ്യ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ റിവാബ ജഡേജയും ബിജെപിയുടെ പട്ടികയില്‍ ഇടം പിടിച്ചു.

Related posts:

Leave a Reply

Your email address will not be published.